കുഞ്ഞുങ്ങളെ തൊട്ടാൽ വിവരമറിയും,​ കടുത്ത നടപടിക്ക് സർക്കാർ

Saturday 09 August 2025 12:55 AM IST

തിരുവനന്തപുരം: വീട്ടിലെ കുളിമുറി ഉപയോഗിച്ചതിന് പെൺകുഞ്ഞിന്റെ മുഖം തകർത്ത് രണ്ടാനമ്മ. 8 വയസുകാരനെ ഇസ്തിരിപ്പെട്ടിക്ക് പൊള്ളിച്ച് രണ്ടാനച്ഛൻ.​ രണ്ടു പെൺകുട്ടികളെ നിരന്തരം മാനഭംഗത്തിനിരയാക്കി അമ്മയുടെ കാമുകൻ...

മനസാക്ഷി മരവിക്കുന്ന അതിക്രമങ്ങൾ നിത്യസംഭവമായതോടെ കടുത്ത നടപടിക്ക് സർക്കാർ ഒരുങ്ങുന്നു. കുഞ്ഞുങ്ങളുടെ സംരക്ഷണമുറപ്പാക്കാൻ കർമ്മപദ്ധതി നടപ്പാക്കും. വീട്ടിൽ ബന്ധുക്കളിൽ നിന്ന് ദുരനുഭവം നേരിടുന്ന കുട്ടികൾക്ക് രഹസ്യമായി പരാതിയറിയിക്കാൻ സ്കൂളുകളിൽ ഹെൽപ്പ്ബോക്സ് സ്ഥാപിക്കുമെന്ന് മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. പരാതിയിൽ കുട്ടികളുടെ പേരെഴുതേണ്ടതില്ല. പ്രധാനാദ്ധ്യാപകൻ ആഴ്ചതോറും പരിശോധിച്ച് നടപടിയെടുക്കണം. ഗുരുതര പരാതികൾ സർക്കാരിനെ അറിയിക്കണം.

രണ്ടാനമ്മയുടെയും രണ്ടാനച്ഛന്റെയും സംരക്ഷണയിലുള്ള കുട്ടികളുടെ കണക്കെടുക്കും. സ്കൂളുകളുടെയും സന്നദ്ധ സംഘടനകളുടെയും സഹായത്തോടെയാണിത്. അതിക്രമങ്ങൾക്ക് ലഹരിയുപയോഗം, കുടുംബപ്രശ്നങ്ങൾ, രക്ഷിതാക്കളുടെ അവിഹിതബന്ധം എന്നിങ്ങനെ കാരണങ്ങൾ പലതാണ്. ബാലാവകാശ കമ്മിഷനും പൊലീസിനും ശിശുക്ഷേമസമിതിക്കും തടയാനാവുന്നില്ല. പീഡനം മിക്കതും രഹസ്യമായി ഒതുക്കുന്നു.

43,474

10 വർഷത്തിനിടെ ആക്രമണത്തിനിരയായവർ

282

കൊലചെയ്യപ്പെട്ട- കുഞ്ഞുങ്ങൾ

13,​825

ലൈംഗികാതിക്രമ കേസുകൾ

1871

തട്ടിക്കൊണ്ടുപോയി തിരിച്ചുകിട്ടാത്തവർ

ഉടനടി കേസ്

1. വീടുകളിൽ കുട്ടികളെ ഉപദ്രവിച്ച പരാതിയിൽ പൊലീസ് ഉടനടി കേസെടുക്കും. ജുവനൈൽ ജസ്റ്റിസ് ആക്ടും പോക്സോ നിയമവും ചുമത്താം

2. കുട്ടികളെ ഉപദ്രവിക്കുന്നത് നിയമവിരുദ്ധമാണെന്ന് രക്ഷിതാക്കളെ ബോധവത്കരിക്കാൻ റെസ്പോൺസിബിൾ പേരന്റിംഗ് നടപ്പാക്കും

എ​ട്ട് ​വ​യ​സു​കാ​ര​നെ തേ​പ്പ് ​പെ​ട്ടി​ക്ക് ​പൊ​ള്ളി​ച്ച ര​ണ്ടാ​ന​ച്ഛ​ൻ​ ​അ​റ​സ്റ്റിൽ

ച​വ​റ​:​ ​എ​ട്ടു​ ​വ​യ​സു​കാ​ര​നെ​ ​തേ​പ്പു​പെ​ട്ടി​ ​കൊ​ണ്ട് ​പൊ​ള്ളി​ച്ച​ ​ര​ണ്ടാ​ന​ച്ഛ​ൻ​ ​ച​വ​റ​ ​തെ​ക്കും​ഭാ​ഗം​ ​ദി​നേ​ശ് ​ഭ​വ​നി​ൽ​ ​കൊ​ച്ച​നി​യ​ൻ​ ​(39​)​ ​അ​റ​സ്റ്റി​ലാ​യി.​ ​മൂ​ന്നാം​ ​ക്ളാ​സി​ൽ​ ​പ​ഠി​ക്കു​ന്ന​ ​ആ​ദി​ദേ​വാ​ണ് ​ക്രൂ​ര​ത​യ്ക്ക് ​ഇ​ര​യാ​യ​ത്.​ ​മു​ത്ത​ശ്ശി​യോ​ട് ​വ​ഴ​ക്കി​ട്ട​തി​ന് ​ശി​ക്ഷി​ച്ച​താ​ണ​ത്രേ.​ ​വ​ല​ത് ​കാ​ലി​ൽ​ ​മു​ട്ടി​ന് ​താ​ഴെ​ ​സാ​ര​മാ​യി​ ​മു​റി​വേ​റ്റു.​ ​മു​ത്ത​ശ്ശി​ ​ആ​ശു​പ​ത്രി​യി​ൽ​ ​കൊ​ണ്ടു​പോ​കാ​ൻ​ ​ശ്ര​മി​ച്ചെ​ങ്കി​ലും​ ​അ​നു​വ​ദി​ച്ചി​ല്ല.​ ​ക​ഴി​ഞ്ഞ​ ​ബു​ധ​നാ​ഴ്ച​യാ​യി​രു​ന്നു​ ​സം​ഭ​വം.

മാ​താ​വ് ​ദീ​പ​ ​മൂ​ന്നു​മാ​സ​മാ​യി​ ​വി​ദേ​ശ​ത്താ​ണ്.​ ​ഏ​ഴു​വ​ർ​ഷം​ ​മു​മ്പാ​ണ് ​ഇ​വ​ർ​ ​കൊ​ച്ച​നി​യ​നെ​ ​വി​വാ​ഹം​ ​ക​ഴി​ച്ച​ത്.​ ​ആ​ ​ബ​ന്ധ​ത്തി​ൽ​ ​ആ​റും​ ​ര​ണ്ടും​ ​വ​യ​സു​ള്ള​ ​കു​ട്ടി​ക​ളു​ണ്ട്.​ ​കൊ​ച്ച​നി​യ​ന്റെ​യും​ ​ര​ണ്ടാം​ ​വി​വാ​ഹ​മാ​ണ്. മ​റ്റാ​രും​ ​അ​റി​യാ​തി​രി​ക്കാ​ൻ​ ​കു​ട്ടി​യെ​ ​സ്കൂ​ളി​ൽ​ ​വി​ട്ടി​ല്ല.​ ​കാ​ലി​ലെ​ ​പൊ​ള്ള​ൽ​ ​ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ ​അ​യ​ൽ​ക്കാ​രി​ ​സ​മീ​പ​ത്തെ​ ​അ​ങ്ക​ണ​വാ​ടി​യി​ൽ​ ​വി​വ​ര​മ​റി​യി​ച്ചു.​ ​ഇ​ള​യ​ ​കു​ട്ടി​ക്കു​ള്ള​ ​അ​മൃ​തം​ ​പൊ​ടി​ ​വാ​ങ്ങാ​ൻ​ ​ആ​ദി​ദേ​വാ​ണ് ​പോ​യ​ത്.​ ​പ​ഞ്ചാ​യ​ത്ത് ​മെ​മ്പ​റും​ ​അ​ങ്ക​ണ​വാ​ടി​ ​ടീ​ച്ച​റും​ ​കാ​ലി​ലെ​ ​പ​രി​ക്കി​നെ​പ്പ​റ്റി​ ​ചോ​ദി​ച്ച​പ്പോ​ൾ​ ​കു​ട്ടി​ ​എ​ല്ലാം​ ​തു​റ​ന്നു​പ​റ​ഞ്ഞു.​ ​തു​ട​ർ​ന്ന് ​ചൈ​ൽ​ഡ് ​ലൈ​നി​ൽ​ ​വി​വ​ര​മ​റി​യി​ച്ചു.​ ​കൊ​ച്ച​നി​യ​നെ​ ​തെ​ക്കും​ഭാ​ഗം​ ​പൊ​ലീ​സ് ​വി​ളി​ച്ചു​വ​രു​ത്തി​ ​അ​റ​സ്റ്റു​ചെ​യ്യു​ക​യാ​യി​രു​ന്നു.​ ​കു​ട്ടി​യെ​ ​ചൈ​ൽ​ഡ് ​വൈ​ൽ​ഫെ​യ​ർ​ ​ക​മ്മി​റ്റി​ ​സം​ര​ക്ഷ​ണ​ ​കേ​ന്ദ്ര​ത്തി​ലേ​ക്ക് ​മാ​റ്റി.

'അ​​​ച്ഛ​​​നെ​​​ ​​​വി​​​ല​​​ക്കി​​​യാ​​​ൽ​​​ ​​​മ​​​തി'

'എ​​​ന്റെ​​​ ​​​അ​​​ച്ഛ​​​നെ​​​ ​​​ഒ​​​ന്നും​​​ ​​​ചെ​​​യ്യ​​​രു​​​ത്.​​​ ​​​എ​​​ന്നെ​​​ ​​​ഇ​​​നി​​​ ​​​ഉ​​​പ​​​ദ്ര​​​വി​​​ക്ക​​​രു​​​തെ​​​ന്ന് ​​​വി​​​ലി​​​ക്കി​​​യാ​​​ൽ​​​ ​​​മ​​​തി"...​​​ ​​​ ആ​​​ല​​​പ്പു​​​ഴ​​​ ​​​ചാ​​​രും​​​മൂ​​​ട്ടി​​​ൽ​​​ ​​​പി​​​താ​​​വി​​​ന്റെ​​​യും​​​ ​​​ര​​​ണ്ടാ​​​ന​​​മ്മ​​​യു​​​ടെ​​​യും​​​ ​​​ക്രൂ​​​ര​​​പീ​​​ഡ​​​നം​​​ ​​​സ​​​ഹി​​​ച്ചു​​​വ​​​ന്ന​​​ ​​​എ​​​ട്ടു​​​വ​​​യ​​​സു​​​കാ​​​രി​​​യു​​​ടെ​​​ ​​​അ​​​പേ​​​ക്ഷ​​​യാ​​​ണി​​​ത്.​​​ ​​​ബ​​​ന്ധു​​​വീ​​​ട്ടി​​​ൽ​​​ ​​​ക​​​ഴി​​​യു​​​ന്ന​​​ ​​​കു​​​ട്ടി​​​യെ​​​ക്കാ​​​ണാ​​​നെ​​​ത്തി​​​യ​​​ ​​​ശി​​​ശു​​​ക്ഷേ​​​മ​​​സ​​​മി​​​തി​​​ ​​​ചെ​​​യ​​​ർ​​​പേ​​​ഴ്സ​​​ൺ​​​ ​​​ബി.​​​വ​​​സ​​​ന്ത​​​കു​​​മാ​​​രി​​​യ​​​മ്മ​​​യോ​​​ടാ​​​ണ് ​​​അ​​​പേ​​​ക്ഷ.​​​ ​​​ പി​​​താ​​​വ് ​​​അ​​​ൻ​​​സ​​​ർ,​​​ ​​​ര​​​ണ്ടാ​​​ന​​​മ്മ​​​ ​​​ഷെ​​​ഫി​​​ന​​​ ​​​എ​​​ന്നി​​​വ​​​രെ​​​ ​​​ഇ​​​ന്ന​​​ലെ​​​ ​​​രാ​​​ത്രി​​​ ​​​പൊ​​​ലീ​​​സ് ​​​ക​​​സ്റ്റ​​​ഡി​​​യി​​​ലെ​​​ടു​​​ത്തു.