കെ.എസ്.ഇ.ബി. ചെയർമാന് കേന്ദ്രനിയമനം
Saturday 09 August 2025 1:05 AM IST
തിരുവനന്തപുരം: ബിജുപ്രഭാകർ വിരമിച്ചതിനെ തുടർന്ന് കെ.എസ്.ഇ.ബി.യുടെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായി നിയമിതനായ മിർ മുഹമ്മദ് അലി കേന്ദ്രനിയമനം ലഭിച്ച് ഡൽഹിക്ക് പോയതോടെ കെ.എസ്.ഇ.ബിക്ക് നാഥനില്ലാത്ത സ്ഥിതി. ജൂണിലാണ് മിർ മുഹമ്മദ് ചുമതലയേറ്റത്. കേന്ദ്ര നവ,പുനരുപയോഗ ഊർജ്ജ മന്ത്രാലയത്തിൽ ഡയറക്ടറായി അഞ്ച് വർഷത്തേക്കാണ് നിയമനം. കേരളത്തിലെ ചുമതലകളിൽ നിന്ന് അദ്ദേഹത്തെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്ക് കേന്ദ്ര പഴ്സനേൽ ആൻഡ് ട്രെയ്നിംഗ് വകുപ്പിൽ നിന്നു കത്തു ലഭിച്ചിരുന്നു.