യൂത്ത് കോൺഗ്രസ് റോഡ് ഉപരോധം

Saturday 09 August 2025 12:08 AM IST
യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർ ബാലുശ്ശേരിയിൽ റോഡ് ഉപരോധിക്കുന്നു

ബാലുശ്ശേരി: ബ്ലോക്ക് റോഡിന് സമീപം ബൈക്ക് കുഴിയിൽ വീണ് കോക്കല്ലൂർ തുരുത്യാട് സ്വദേശികളായ രണ്ട് യുവാക്കൾ മരിച്ചതിനെ തുടർന്ന് യൂത്ത് കോൺഗ്രസ് ബാലുശ്ശേരി നിയോജക മണ്ഡലം കമ്മിറ്റി റോഡ് ഉപരോധിച്ച് പ്രതിഷേധിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി വൈശാഖ് കണ്ണോറ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡൻ്റ് അഭിജിത്ത് ഉണ്ണികുളം അദ്ധ്യക്ഷത വഹിച്ചു.

മണ്ഡലം പ്രസിഡന്റുമാരായ രോഹിത് പുല്ലൻകോട്ട് , രജീഷ് ശിവപുരം, അഭിന കുന്നോത്, ഷഫ്ദർ ഹാശ്മി, സുവിൻ വി പി, നിതിഷ് രാജ്, അരുൺ ഒത്തയോത്, ഷഹൽ സി വി, ആദിൽ കോക്കലൂർ, ജെറിഷ് കോക്കല്ലൂർ, അഷ്‌റഫ്‌ വള്ളിയോത് എന്നിവർ നേതൃത്വം നൽകി.