എസ്.ടി വകുപ്പ് സുവർണ ജൂബിലി ആഘോഷം ഇന്ന് മുതൽ
Saturday 09 August 2025 1:08 AM IST
തിരുവനന്തപുരം: പട്ടികവർഗ വികസന വകുപ്പിന്റെ സുവർണ ജൂബിലി ആഘോഷങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് വൈകിട്ട് നാലിന് കനകക്കുന്ന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. മന്ത്രി ഒ.ആർ. കേളു അദ്ധ്യക്ഷനാകും. ഉച്ചയ്‌ക്ക് രണ്ടിന് യൂണിവേഴ്സിറ്റി കോളേജ് പരിസരത്ത് സാംസ്‌കാരിക ഘോഷയാത്രയും, രാവിലെ ഒമ്പത് മുതൽ തദ്ദേശീയ ഉത്പന്നങ്ങളുടെ പ്രദർശനവും വിപണനവും ഭക്ഷണ സ്റ്റാളുകളുമുണ്ട്.