ഇ-ഗവേർണൻസിൽ പി.ജി ഡിപ്ലോമ
Saturday 09 August 2025 1:10 AM IST
തിരുവനന്തപുരം: സർക്കാർ ജീവനക്കാർക്കും പൊതുമേഖലാ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർക്കും ഒരു വർഷത്തെ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ ഇ-ഗവേർണൻസ് കോഴ്‌സിലേക്ക് 17നകം അപേക്ഷിക്കാം. 30സീറ്റുകളാണുള്ളത്. 15എണ്ണം സർക്കാർ ജീവനക്കാർക്കും 15 എണ്ണം പൊതുമേഖലാ/സ്വയംഭരണ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർക്കുമാണ്. ബിരുദവും കമ്പ്യൂട്ടർ പരിചയവുമുള്ള 45 വയസ്സിന് താഴെയുള്ളവർക്ക് അപേക്ഷിക്കാം. ബി.ടെക്,എം.ബി.എ,എം.സി.എ, ബി.സി.എ,കമ്പ്യൂട്ടർ സയൻസ്/ഐ.ടി ബിരുദധാരികൾക്ക് മുൻഗണന. ഓരോ വകുപ്പിൽ നിന്നും പരമാവധി മൂന്ന് പേരെ നോമിനേറ്റ് ചെയ്യാം.https://duk.ac.in/admission/apply/ വെബ്സൈറ്റിലാണ് അപേക്ഷിക്കേണ്ടത്. ഫോൺ- 9446142347