സ്വാഗതസംഘം രൂപീകരിച്ചു
Saturday 09 August 2025 12:14 AM IST
കുറ്റ്യാടി: സമസ്ത കോഡിനേഷൻ മേഖല കമ്മിറ്റി സംഘടിപ്പിക്കുന്ന അഞ്ചാമത് മീലാദ് കോൺഫറൻസ് സെപ്തംബർ 19, 20, 21 തിയതികളിൽ കുറ്റ്യാടിയിൽ നടക്കും. എ.എം നൗഷാദ് ബാഖവി ചിറയൻകീഴ് ഹുബ്ബുറസൂൽ പ്രഭാഷണം നടത്തും. ഉദ്ഘാടന സമ്മേളനം, ഗ്രാൻഡ് മൗലിദ്, കുടുംബ ക്വിസ് എന്നിവ നടക്കും. കോൺഫറൻസിന്റെ വിജയത്തിന് വിപുലമായ സ്വാഗത സംഘം കമ്മിറ്റി രൂപീകരിച്ചു. യോഗം ഇസ്മാഈൽ ദാരിമി ഉദ്ഘാടനം ചെയ്തു. ഇ.അബ്ദുൽ അസീസ് അധ്യക്ഷനായി. ഹാരിസ് റഹ്മാനി വിഷയാവതരണം നടത്തി. ഫൈസൽ ഫൈസി, ശരീഫ് റഹ്മാനി, യു.കെ അബ്ദുൽ ഹമീദ്, വി.ക റിയാസ്, ശൈജൽ അഹമ്മദ് പ്രസംഗിച്ചു. ഭാരവാഹികൾ: ഇ.അബ്ദുൽ അസീസ് (ചെയ)ശൈജൽ അഹമ്മദ് (ജന.കൺ),