72 കേന്ദ്രങ്ങളിൽ വിജിലൻസ് റെയ്ഡ്: ഗൂഗിൾ പേ കോഴയിൽ മുങ്ങി സബ് രജിസ്ട്രാർ ഓഫീസുകൾ
#ലക്ഷങ്ങൾ കൈമറിയുന്നു #ഏജന്റുമാരും കീശനിറയെ കോഴയുമായി എത്തും # 15 പേർ പിടിയിൽ
തിരുവനന്തപുരം: സബ് രജിസ്ട്രാർ ഓഫീസുകളിൽ ഓപ്പറേഷൻ 'സെക്വർ ലാൻഡ്' എന്ന പേരിൽ വിജിലൻസ് നടത്തിയ മിന്നൽപരിശോധനയിൽ ലക്ഷങ്ങളുടെ കൈക്കൂലിയും വൻക്രമക്കേടുകളും കണ്ടെത്തി. 72ഓഫീസുകളിലായിരുന്നു പരിശോധന. 15ഏജന്റുമാർ പിടിയിലായി. ഇവരിൽനിന്ന് 1,46,375 രൂപ കണ്ടെടുത്തു, ഏഴ് ഓഫീസുകളിലെ റെക്കാർഡ് റൂമുകളിലൊളിപ്പിച്ച 37,850രൂപയും നാല് ഉദ്യോഗസ്ഥരിൽ നിന്ന് 15,190 രൂപയും പിടിച്ചെടുത്തു. 19 ഉദ്യോഗസ്ഥർ ആധാരമെഴുത്തുകാരിൽ നിന്ന് യു.പി.ഐ ഇടപാടുകളിലൂടെ 9,65,905 രൂപ കൈക്കൂലി വാങ്ങിയതും കണ്ടെത്തി.
രജിസ്‌ട്രേഷൻ ഫീസ് ഇനത്തിലും, സ്റ്റാമ്പ് ഡ്യൂട്ടി ഇനത്തിലും വൻ വെട്ടിപ്പാണ് നടത്തുന്നത്. ആധാരമെഴുത്തുകാർ കോഴവാങ്ങി ഉദ്യോഗസ്ഥർക്ക് വീതംവയ്ക്കുന്നു
ഫെയർവാല്യു നിശ്ചയിച്ചിട്ടില്ലാത്ത വസ്തുക്കളുടെ രജിസ്‌ട്രേഷൻ നടത്തുമ്പോൾ വിൽപ്പനവില കുറച്ചുകാട്ടി ആധാരം രജിസ്റ്റർ ചെയ്യാനാണ് മുഖ്യമായും കോഴ വാങ്ങുന്നത്. വന്യൂ ജില്ലയിലെ ഏത് സബ് രജിസ്ട്രാർ ഓഫീസിലും ഭൂമി രജിസ്ട്രേഷൻ നടത്താമെന്നതും അഴിമതിക്കാർ മുതലെടുക്കുന്നു. ഇത് ദുരുപയോഗിച്ച് ഫ്ളാറ്റുകളുടെയും വസ്തുക്കളുടെയും വില കുറച്ചുകാട്ടി അഴിമതിക്കാരായ സബ്‌രജിസ്ട്രാർമാരുള്ളിടത്ത് രജിസ്ട്രേഷൻ നടത്തും.
കോഴ വഴികൾ
ഗൂഗിൾപേ
(ലിസ്റ്റ് അപൂർണം)
ആലപ്പുഴ....................2000
ദേവികളം...................91500
ഉടുമ്പൻചോല........15000
കൊച്ചി........................18800
തൃപ്പൂണിത്തുറ....... 30610
മലപ്പുറം...................... 1,06,000
നിലമ്പൂർ................... 1,03,030
ഫറോക്ക്......................59,225
കൊയിലാണ്ടി.......... 4750
കുറ്റ്യാടി....................... 5600
കൽപ്പറ്റ........................1250
മാനന്തവാടി.............. 1410
ബത്തേരി................... 3,37,300
ബദിയടുക്ക.............. 1,89,680
ഏജന്റുമാരിൽ നിന്ന് പിടിച്ചത്
(ലിസ്റ്റ് അപൂർണം)
കോന്നി................ 11500
ആലുവ............... 9500
ചാലക്കുടി.........4600
കൊടുങ്ങല്ലൂർ.... 6400
മലപ്പുറം................21600
മഞ്ചേരി.................. 1100
പെരിന്തൽമണ്ണ... 26,000
പൊന്നാനി............. 7860
കുറ്റിപ്പുറം................ 5950
ഫറോക്ക്................. 20,000
കൊയിലാണ്ടി....... 15130
കുറ്റ്യാടി.....................5600
മാനന്തവാടി...........11135
ഉദ്യോഗസ്ഥരിൽ നിന്ന്
(ലിസ്റ്റ് അപൂർണം)
കഴക്കൂട്ടം............................. 8500
കുറ്റിപ്പുറം............................4500
രജിസ്റ്ററിൽ കണ്ടെത്തിയത്
(ലിസ്റ്റ് അപൂർണം)
കഴക്കൂട്ടം...........................2430
പത്തനംതിട്ട.........................6500
നിലമ്പൂർ.............................. 4700
''ആധാരമെഴുത്തുകാരെ ഏജന്റുമാരാക്കി സബ് രജിസ്ട്രാർ ഓഫീസുകളിൽ ഉദ്യോഗസ്ഥരുടെ കൈക്കൂലി വ്യാപാരമാണ്. ഇത് ഗൗരവത്തോടെ കാണുന്നു. വിശദപരിശോധനകൾ തുടരും.''
-മനോജ് എബ്രഹാം
വിജിലൻസ് മേധാവി
8592900900, 1064
അഴിമതി അറിയിക്കാനുള്ള
നമ്പറുകൾ