ഖാദി ഓണം മേള ഉദ്ഘാടനം ഇന്ന്

Saturday 09 August 2025 12:19 AM IST

കൊല്ലം: ഓണം ഖാദി മേള ജില്ലാതല ഉദ്ഘാടനം ഇന്ന് വൈകിട്ട് 4ന് കർബല ജംഗ്ഷനിലെ ജില്ലാ ഖാദി ഗ്രാമവ്യവസായ ഓഫീസ് അങ്കണത്തിൽ മന്ത്രി കെ.എൻ.ബാലഗോപാൽ നിർവഹിക്കും. എം.നൗഷാദ് എം.എൽ.എ അദ്ധ്യക്ഷനാകും. മേയർ ഹണി ബെഞ്ചമിൻ ആദ്യവില്പനയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ഗോപൻ സമ്മാനക്കൂപ്പൺ വിതരണവും നടത്തും. സെപ്തംബർ നാലുവരെ 30 ശതമാനം കിഴിവും സമ്മാനങ്ങളും സർക്കാർ-അർദ്ധ സർക്കാർ, ബാങ്ക് ജീവനക്കാർക്ക് ഒരുലക്ഷം രൂപ വരെ ക്രെഡിറ്റ് സൗകര്യവുമുണ്ട്. കേരള ഖാദി ബോർഡ് സെക്രട്ടറി ഡോ. കെ.എ.രതീഷ്, സ്ഥിരംസമിതി അദ്ധ്യക്ഷൻ എ.കെ.സവാദ്, ഖാദി ബോർഡംഗം അഡ്വ. കെ.പി.രണദിവെ, പ്രോജക്ട് ഓഫീസർ എൻ.ഹരിപ്രസാദ് തുടങ്ങിയവർ പങ്കെടുക്കും.