കാൻസർ ചികിത്സ ഉൾപ്പെടുത്തണം ‌

Saturday 09 August 2025 12:23 AM IST

കൊട്ടാരക്കര: സംസ്ഥാന സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും മെഡിക്കൽ ഇൻഷ്വറൻസ് പദ്ധതിയായ മെഡിസെപ്പ് പരിഷ്കരണത്തിൽ കാൻസർ ചികിത്സാ കേന്ദ്രങ്ങളെയും ഉൾപ്പെടുത്തണമെന്ന് ജീവനം കാൻസർ സൊസൈറ്റി ആവശ്യപ്പെട്ടു. എല്ലാത്തരം കാൻസർ ചികിത്സകളും ഉള്ള കേരളത്തിലെയും പുറത്തുമുള്ള ആശുപത്രികളെ ഉൾപ്പെടുത്തണമെന്നാണ് ആവശ്യം. നിലവിലുള്ള മെഡിസെപ്പ് പദ്ധതിയിൽ എല്ലാ കാൻസർ ചികിത്സകളും ഉള്ള ആശുപത്രികൾ ഇല്ല. കാൻസർ രോഗം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ എല്ലാ കാൻസർ ചികിത്സകളും നിലവിലുള്ള ആശുപത്രികളെ കൂടി ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ജീവനം കാൻസർ സൊസൈറ്റി സംസ്ഥാന ജനറൽ സെക്രട്ടറി ബിജു തുണ്ടിൽ മുഖ്യമന്ത്രി, ആരോഗ്യ വകുപ്പ് മന്ത്രി, ധനമന്ത്രി എന്നിവർക്ക് നിവേദനം നൽകി.