സിദ്ധവൈദ്യ പരിശോധന
Saturday 09 August 2025 12:25 AM IST
ഇരവിപുരം: സീനിയർ സിറ്റിസൺ വെൽഫെയർ ഓർഗനൈസേഷന്റെയും അഗസ്ത‌്യ സിദ്ധ ക്ലിനിക്കിന്റെയും സംയുക്താഭിമുഖ്യത്തിൽ 15ന് രാവിലെ 9ന് സംഘടനയുടെ ഓഫീസിൽ വച്ച് (അഞ്ചുമൂല ജംഗ്ഷൻ) സൗജന്യ സിദ്ധവൈദ്യ പരിശോധനയും ബോധവത്കരണ ക്ലാസും നടത്തുന്നു. സന്ധി - ശരീരവേദകൾക്കും മർമ്മക്ഷതം മൂലമുള്ള രോഗങ്ങൾക്കും ആയുഷ് മന്ത്രാലയം അനുശാസിക്കുന്ന ചികിത്സ സിദ്ധവൈദ്യത്തിൽ ലഭ്യമാണ്. സിദ്ധവൈദ്യവും വർമ്മ ചികിത്സയും സംയോജിപ്പിച്ചുള്ള വിദഗ്ദ്ധ ഡോക്ടർമാരുടെ സേവനം മെഡിക്കൽ ക്യാമ്പിൽ ലഭ്യമാണ്. ഇരവിപുരം അഗസ്ത‌്യ സിദ്ധ ക്ലിനിക്കിലെ ഡോ. അശ്വതി.എസ്.തമ്പാൻ, മയ്യനാട് സിദ്ധൗഷധി സിദ്ധവർമ്മാണീയം ഫൗണ്ടേഷനിലെ ഡോ. കല്യാൺ.എസ്.രാജ്, കേരളപുരം നിർമ്മലം സിദ്ധ ആയുർവേദ ആശുപത്രിയിലെ ഡോ.പ്രണവ് എന്നിവർ നേതൃത്വം നൽകും.