അധിക തീരുവ തിരിച്ചടി
Saturday 09 August 2025 12:26 AM IST
കൊല്ലം: ട്രംപ് ഏർപ്പെടുത്തിയ അധിക തീരുവ കശുവണ്ടി മേഖലയ്ക്ക് കനത്ത ആഘാതമാകുമെന്ന് കശുഅണ്ടി വികസന കോർപ്പറേഷൻ ചെയർമാൻ എസ്.ജയമോഹൻ. 2023-24 സാമ്പത്തിക വർഷത്തിൽ 65808 മെട്രിക് ടൺ സംസ്കരിച്ച ഇന്ത്യൻ പരിപ്പാണ് അമേരിക്കൻ വിപണിയിൽ വിറ്റത്. 85 ശതമാനവും കേരളത്തിൽ നിന്നാണ്. ഇത് മുൻ സാമ്പത്തിക വർഷത്തേക്കാൾ 28 ശതമാനം അധികമാണ്. 339 ദശലക്ഷം യു.എസ് ഡോളറാണ് വരുമാനം. തോട്ടണ്ടിയുടെ ഇറക്കുമതി ചുങ്കം ഒഴിവാക്കി കയറ്റുമതിക്ക് ഇൻസെന്റീവ് സ്കീമുകൾ കേന്ദ്രം പ്രഖ്യാപിക്കണം. 1.5 ലക്ഷത്തോളം സ്ത്രീകളെ ബാധിക്കുന്ന പ്രശ്നത്തിൽ പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്കും കേന്ദ്രമന്ത്രി പിയൂഷ് ഗോയലിനും എസ്.ജയമോഹൻ കത്തയച്ചു.