അപേക്ഷ ക്ഷണിച്ചു

Saturday 09 August 2025 12:30 AM IST

കൊല്ലം: കേന്ദ്ര നൈപുണ്യ വികസന മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന ജൻശിക്ഷൻ സൻസ്ഥാൻ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ നടത്തുന്ന ബ്യുട്ടീഷ്യൻ, മഷ്‌റൂം കൾട്ടിവേഷൻ, കമ്പ്യൂട്ടർ, ഇലക്ട്രിക്കൽ ടെക്നിഷ്യൻ, ഫുഡ്‌ പ്രോസസിംഗ്, വെൽഡിംഗ്, പ്ലബിംഗ്, അസിസ്റ്റന്റ് ഹെയർ ഡ്രസർ, അസിസ്റ്റന്റ് ടെക്സ്റ്റൈൽ പ്രിന്റർ, ലെയർമാൻ എന്നീ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പരിശീലനം സൗജന്യം. പ്രായപരിധി 18 വയസ് മുതൽ 45വയസ് വരെ. ആഗസ്റ്റ് 15നകം ഡയറക്ടർ, ജൻശിക്ഷൻ സൻസ്ഥാൻ, ടി.ഡി നഗർ -15, കച്ചേരി വാർഡ്, സിവിൽ സ്റ്റേഷന് സമീപം, കൊല്ലം-691013 എന്ന വിലാസത്തിലോ, 8921192772, 9496305630 എന്നീ ഫോൺ നമ്പറുകളിലോ ബന്ധപ്പെടുക.