നീറ്റ്-യു.ജി 2025: അലോട്ട്മെന്റ് ഷെഡ്യൂൾ വീണ്ടും പുതുക്കി
ആൾ ഇന്ത്യ മെഡിക്കൽ കൗൺസിലിംഗ് കമ്മിറ്റി നാലാം തവണയും നീറ്റ് അലോട്ട്മെന്റ് നീട്ടി. പുതുക്കിയ തീയതി അനുസരിച്ച് 11ന് മാത്രമേ ഒന്നാം റൗണ്ട് ഫലം പ്രസിദ്ധീകരിക്കു. ഒന്നാം റൗണ്ട് ചോയിസ് ഫില്ലിങ്ങിന് ഇന്നു രാത്രി 11.59 വരെ അവസരമുണ്ട്. നേരത്തെ ചോയിസ് കൊടുത്തവർക്ക് ആവശ്യമെങ്കിൽ ചോയിസ് മാറ്റി കൊടുക്കാവുന്നതുമാണ്. തുടർന്നു ലോക്ക് ചെയ്യാനുള്ള അവസരം ഇന്നു വൈകിട്ട് 6 മുതൽ രാത്രി 11.59 വരെയുണ്ടായിരിക്കും.
ഇതു നാലാം തവണയാണ് നീറ്റ് അലോട്ട്‌മെന്റ് നീട്ടിവയ്ക്കുന്നത്. എൻ.ആർ.ഐ സീറ്റിലുണ്ടായ അനശ്ചിതത്വമാണ് അലോട്ട്‌മെന്റ് നീട്ടിവയ്ക്കുന്നതിലേക്ക് എത്തിച്ചത്. നേരത്തെ നിശ്ചയിച്ചത് പ്രകാരം എൻ.ആർ.ഐ ഓപ്ഷൻ വച്ച് അപേക്ഷിച്ചവരെ മാത്രം എൻ.ആർ.ഐ യായി കണക്കുകൂട്ടിയാൽ മതിയെന്ന് നാഷ്ണൽ മെഡിക്കൽ കമ്മിഷനും, എം.സി.സിയും തീരുമാനിച്ചിരുന്നു. ഇതിനുസരിച്ചാണു പ്രോസസുകൾ. ഇതിനു മാറ്റം വന്നതോടെ വിദ്യാർത്ഥികൾ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.
കേരള അലോട്ട്‌മെന്റ് 18-ാം തിയതി മാത്രമേ ആരംഭിക്കുകയുള്ളു. പുതുക്കിയ തീരുമാനം പ്രധാനമായും അലൈഡ് കോഴ്‌സുകാരെ പ്രത്യേകിച്ച് കാർഷികം, വെറ്റിനറി, ആയുർവേദം, ബി.ഫാം തുടങ്ങിയ കോഴ്‌സുകാരെയാണ് പ്രധാനമായും ബാധിക്കുക. കാരണം ഈ അലോട്ട്മെന്റുകൾ പൂർത്തിയായാൽ മാത്രമേ ഇതിലേക്കുള്ള ആൾ ഇന്ത്യ, ആൾ കേരളാ അലോട്ട്‌മെന്റുകൾ ആരംഭിക്കാൻ സാധിക്കൂ.