JAM 2026: ഒക്ടോബർ 12വരെ അപേക്ഷിക്കാം

Saturday 09 August 2025 1:37 AM IST

കൊച്ചി: പാലക്കാട് ഉൾപ്പെടെ രാജ്യത്തെ 22 ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജികളിലെ 2026-27 അദ്ധ്യയന വർഷത്തെ ബിരുദാനന്തര ബിരുദ പ്രോഗ്രാം പ്രവേശനത്തിന് നടത്തുന്ന ജോയിന്റ് അഡ്മിഷൻ ടെസ്റ്റ് ഫോർ മാസ്റ്റേഴ്സിന് (JAM) സെപ്റ്രംബർ 5 മുതൽ ഒക്ടോബർ 12വരെ അപേക്ഷിക്കാം. ഐ.ഐ.ടി ബോംബെയാണ് പരീക്ഷ നടത്തുന്നത്. 89 പ്രോഗ്രാമുകളിലായി 3000 സീറ്റുകളിലാണ് പ്രവേശനം. പരീക്ഷ 2026 ഫെബ്രുവരി 15ന് നടക്കും. പ്രായ പരിധിയില്ല.

കോഴ്സുകൾ: എം.എസ്‌സി (ടെക്നോളജി), എം.എസ്‌സി, എം.എസ് (റിസർച്ച്), എം.എസ്‌സി-എം.ടെക് (ഡ്യൂവൽ ഡിഗ്രി),ജോയിന്റ് എം.എസ്‌സി -പി.എച്ച്ഡി, എംഎസ്‌സി- പി.എച്ച്ഡി (ഡ്യൂവൽ ഡിഗ്രി), ഇന്റഗ്രേറ്റ‌് പി.എച്ച്ഡി.

യോഗ്യത: ബിരുദമാണ് അടിസ്ഥാന യോഗ്യത. (ഓരോ പ്രോഗ്രാമിനും വേണ്ട യോഗ്യത വെബ്സൈറ്റിൽ).

ഭിലായ്, ഭുവനേശ്വർ,പാലക്കാട്,ഡൽഹി,ബോംബെ,ധൻബാദ്,ഗാന്ധിനഗർ,ഗുവാഹട്ടി,ധർവാട്,ഇൻഡോർ,ഹൈദരാബാദ്, ജോധ്പുർ,ജമ്മു,കാൺപുർ,ഖരഗ്പുർ,മദ്രാസ്,മാണ്ഡി,പട്ന,റോപ്പർ,റൂർക്കി,വാരണാസി,തിരുപ്പതി എന്നിവയാണ് JAM സ്കോർ അടിസ്ഥാനത്തിൽ പ്രവേശനം നടത്തുന്ന ഐ.ഐ.ടികൾ.

ഐ.ഐ.എസ്‌സി, എൻ.ഐ.ടി, IIEST, DIAT, ഐസർ (ഭോപ്പാൽ, പുനെ), ഐ.ഐ.പി.ഇ, JNCASR, SLIET എന്നിവിടങ്ങളിലെ പ്രവേശനവും JAM സ്കോർ അടിസ്ഥാനത്തിലാണ്.

കേരളത്തിൽ കണ്ണൂർ, കോഴിക്കോട്, പാലക്കാട്, പയ്യന്നൂർ, തൃശൂർ, വടകര, കൊച്ചി, ആലപ്പുഴ, കോട്ടയം, കൊല്ലം, തിരുവനന്തപുരം എന്നിവയാണ് പരീക്ഷാ കേന്ദ്രങ്ങൾ.

വെബ്സൈറ്റ്: jam2026iitb.ac.in.