കെ.സി.അജയകുമാറിന് ഹിന്ദി സേവാ പുരസ്കാരം

Saturday 09 August 2025 2:30 AM IST

തിരുവനന്തപുരം: പ്രമുഖ ഹിന്ദി സാഹിത്യകാരനും പരിഭാഷകനുമായ ഡോ.കെ.സി.അജയകുമാർ മദ്ധ്യപ്രദേശ് സർക്കാരിന്റെ സംസ്കൃതി വകുപ്പിന്റെ 2024ലെ ദേശീയ ഹിന്ദി സേവാ പുരസ്കാരത്തിന് അർഹനായി. അഞ്ചുലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്കാരം സെപ്തംബർ 14ന് ഭോപ്പാലിൽ നടക്കുന്ന ഹിന്ദി ദിന ചടങ്ങിൽ സമ്മാനിക്കും. ഹിന്ദിഭാഷയുടെ വളർച്ചയ്ക്ക് സംഭാവന നൽകിയ ഹിന്ദി ഇതരപ്രദേശത്തെ എഴുത്തുകാരെ ആദരിക്കുന്നതിന്റെ ഭാഗമായാണ് പുരസ്കാരം. വിവർത്തനത്തിനുള്ള കേന്ദ്ര സാഹിത്യ അക്കാഡമി പുരസ്കാരവും വിശ്വ ഹിന്ദി പുരസ്കാരവും ലഭിച്ചിട്ടുണ്ട്.