വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മ മരിച്ചു

Saturday 09 August 2025 1:31 AM IST

എരുമപ്പെട്ടി: കുണ്ടന്നൂരിൽ വീടിനോട് ചേർന്ന കൃഷിയിടത്തിൽ പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മ മരിച്ചു. ജൂലി (48) ആണ് മരിച്ചത്. ഭാര്യയെ കാണാത്തതിനാൽ തെരയാൻ ചെന്ന ഭർത്താവ് ബെന്നിക്കും ഷോക്കേറ്റു. വീടിനോട് ചേർന്നുള്ള പറമ്പിലെ തേങ്ങയെടുക്കാൻ പോയപ്പോൾ മോട്ടോർ കണക്‌ഷനിലേക്കുള്ള വൈദ്യുതി കമ്പിയിൽ നിന്നും ഷോക്കേൽക്കുകയായിരുന്നു. ജൂലിയെ തൃശൂർ മെഡിക്കൽ കോളേജിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വടക്കാഞ്ചേരി പൊലീസെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. സംസ്‌കാരം പിന്നീട്. മക്കൾ: സാംസൺ,അഞ്ജു.