ധാരണാപത്രം ഒപ്പുവച്ചു
Sunday 10 August 2025 12:20 AM IST
കൊച്ചി: പുനരുപയോഗ ഊർജമേഖലയിൽ ദക്ഷിണേന്ത്യയിൽ നൈപുണ്യ വികസന പരിശീലന പരിപാടികൾ പ്രോത്സാഹിപ്പിക്കാൻ കൊച്ചി നാഷണൽ സ്‌കിൽ അക്കാഡമിയും അഹമ്മദാബാദിലെ പണ്ഡിറ്റ് ദീൻദയാൽ എനർജി യൂണിവേഴ്‌സിറ്റിയും ധാരണാപത്രം ഒപ്പുവച്ചു. യൂണിവേഴ്സിറ്റി ഡയറക്ടർ ജനറൽ ഡോ. എസ്. സുന്ദരൻ മനോഹരനും നാഷണൽ സ്‌കിൽ അക്കാഡമി ഡയറക്ടർ അങ്കിത ഡേവും ധാരണാപത്രം കൈമാറി. ജെ.ജി. യൂണിവേഴ്‌സിറ്റി പ്രസിഡന്റ് ഡോ. എം.പി. ചന്ദ്രൻ, അക്കാഡമി ഡയറക്ടർ ഫ്‌ലെമി എബ്രഹാം, മാനേജിംഗ് ഡയറക്ടർ ജോസ് മാത്യു, പ്രോജക്ട് ഹെഡ് സഞ്ജു മറിയം സാജു, പ്രൊഫ. ഭവാനിസിംഗ് ദേശായി, പ്രൊഫ. അനിർബിദ് സിർകാർ എന്നിവർ പങ്കെടുത്തു.