മാർച്ചും ധർണയും നടത്തി
Sunday 10 August 2025 12:58 AM IST
മൂവാറ്റുപുഴ: നഗരത്തിലെ റോഡുകളുടെ ശോച്യാവസ്ഥ ഉടൻ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ഓട്ടോറിക്ഷ തൊഴിലാളികൾ മാർച്ചും ധർണയും നടത്തി. എം.സി റോഡ് കടന്നുപോകുന്ന ഭാഗത്ത് നവീകരണ നിർമ്മാണം നടക്കുന്ന സാഹചര്യത്തിൽ അനുബന്ധ റോഡുകളും ഇടറോഡുകളും കൂടുതൽ വാഹനങ്ങൾ കടന്നു പോകുന്നതിനാൽ സഞ്ചാരയോഗ്യമല്ലാതായി. ഓട്ടോറിക്ഷ ഉൾപ്പെടെയുള്ള ചെറു വാഹനങ്ങൾക്ക് കടന്നുപോകാൻ കഴിയാത്ത സ്ഥിതിയാണ്. ഇതേതുടർന്നാണ് ഓട്ടോറിക്ഷ ഡ്രൈവേഴ്സ് അസോസിയേഷൻ സി.ഐ.ടി.യു മൂവാറ്റുപുഴ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ സമരം നടത്തിയത്. സി.ഐ.ടി.യു ഏരിയ പ്രസിഡന്റ് എം.എ. സഹീർ ഉദ്ഘാടനം ചെയ്തു. പി.എം. ഇബ്രാഹിം അദ്ധ്യക്ഷനായി. സി.കെ. സോമൻ, ജഗദീഷ് ശിവൻ, പി.എം. ശശികുമാർ തുടങ്ങിയവർ സംസാരിച്ചു.