ഭരണഘടനാ സംരക്ഷണദിനം

Sunday 10 August 2025 12:53 AM IST
ക്വിറ്റ് ഇന്ത്യാദിനം ഭരണഘടന സംരക്ഷണദിനം ഗ്രാമസ്വരാജ് ഫൗണ്ടേഷൻ ചെയർമാൻ എം.എൻ. ഗിരി ഉദ്ഘാടനം ചെയ്യുന്നു

കൊച്ചി: കേരള ഗ്രാമസ്വരാജ് ഫൗണ്ടേഷൻ, സർവോദയ മണ്ഡലം ജില്ലാ കമ്മിറ്റി എന്നിവ ക്വിറ്റ് ഇന്ത്യാദിനം ഭരണഘടന സംരക്ഷണദിനമായി ആചരിച്ചു. മതേതര ഇന്ത്യയിൽ മതസ്പർദ്ധ വളരുന്ന സാഹചര്യത്തിൽ ഗാന്ധിയൻ ആദർശങ്ങളുടെ അഹിംസമാർഗ പ്രവർത്തനങ്ങളുടെയും പ്രസക്തി വർദ്ധിച്ചതായി യോഗം വിലയിരുത്തി. ഫൗണ്ടേഷൻ ചെയർമാൻ എം.എൻ. ഗിരി ഉദ്ഘാടനം ചെയ്തു. ഫൗണ്ടേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി വി.ഡി. മജീന്ദ്രൻ അദ്ധ്യക്ഷനായി. സർവോദയ മണ്ഡലം സംസ്ഥാന നേതാക്കളായ പവിത്ര കോതേരി, സുരേഷ് ജോർജ്, കെ.സി. സ്മിജൻ, വിജയൻ പാണ്ടിക്കുടി, അംബാലിക, സിൽവി സുനിൽ, മോഹനൻ കടുങ്ങല്ലൂർ, സെയ്ദ് മുഹമ്മദ്, സ്റ്റാൻലി പൗലോസ് എന്നിവർ സംസാരിച്ചു.