പഴയ തുണിത്തര ശേഖരണം
Sunday 10 August 2025 12:29 AM IST
പറവൂർ: നഗരത്തിലെ ഇരുപത്തിയൊമ്പത് വാർഡുകളിലെയും വീടുകളിൽ നിന്ന് പഴയ തുണിത്തരങ്ങൾ ശേഖരിച്ച് തുടങ്ങി. പറവൂർ നഗരസഭയുടെ നേതൃത്വത്തിൽ പ്ളാനറ്റ് എർത്ത് എന്ന സ്ഥാപനത്തിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ഹരിതകർമ്മസേന അംഗങ്ങൾ വീടുകളിൽ നിന്ന് സൗജന്യമായാണ് തുണിത്തരങ്ങൾ ശേഖരിക്കുന്നത്. ഇതുവരെ 17 വാർഡുകളിൽ നിന്ന് പഴയ തുണികൾ ശേഖരിച്ചു. ഒരു ദിവസം മൂന്ന് വാർഡുകളിൽ നിന്നാണ് ശേഖരിക്കുന്നത്. 14 മുമ്പ് എല്ലാ വാർഡുകളിൽ നിന്നും ശേഖരിക്കും. തുണിത്തരങ്ങൾ വേർതിരിച്ച് ഉപയോഗിക്കാൻ സാധിക്കുന്നവ ആവശ്യക്കാർക്ക് നൽകും. ബാക്കിയുള്ളവർ റീസൈക്കിളിംഗിന് ഉപയോഗിക്കും. കളമശേരി അപ്പോളോ ടയേഴ്സ് ലിമിറ്റിഡിന്റെ സി.എസ്.ആർ ഫണ്ടാണ് പദ്ധതിയുടെ പ്രവർത്തന മൂലധനം.