പ്രവാസി ക്ഷേമ കോർപറേഷൻ രൂപികരിക്കണം ഗൾഫ് ഇസ്ലാഹി സംഗമം

Sunday 10 August 2025 12:59 AM IST
കെ. എൻ. എം മർകസുദ്ദഅവ സംസ്ഥാന സമിതി സംഘടിപ്പിച്ച ഗൾഫ് ഇസ്ലാഹി സംഗമം സി.പി ഉമർ സുല്ലമി ഉദ്ഘാടനം ചെയ്യുന്നു

പുളിക്കൽ: പ്രവാസി മലയാളികളുടെ ക്ഷേമവും പുനരധിവാസവും ലക്ഷ്യം വച്ച് പ്രവാസി ക്ഷേമ കോർപറേഷൻ രൂപീകരിക്കണമെന്നും ബജറ്റിൽ തുക വക കൊള്ളിക്കണമെന്നും കെ.എൻ.എം മർകസുദ്ദഅവ സംസ്ഥാന സമിതി സംഘടിപ്പിച്ച ഗൾഫ് ഇസ്ലാഹി സംഗമം ആവശ്യപ്പെട്ടു. പുളിക്കൽ എബിലിറ്റി കാമ്പസിൽ നടന്ന ഗൾഫ് ഇസ്ലാഹീ സംഗമം കെ.എൻ.എം മർകസുദ്ദഅവ സംസ്ഥാന പ്രസിഡന്റ് സി.പി ഉമർ സുല്ലമി ഉദ്ഘാടനം ചെയ്തു. അസൈനാർ അൻസാരി യു.എ.ഇ അദ്ധ്യക്ഷത വഹിച്ചു. എം. അഹമ്മദ് കുട്ടി മദനി മുഖ്യ പ്രഭാഷണം നടത്തി. എൻ.എം അബ്ദുൾ ജലീൽ, പ്രൊഫ. കെ.പി. സകരിയ്യ ,എം.ടി മനാഫ്, സയ്യിദ് മുഹമ്മ് മുസ്തഫ പ്രസംഗിച്ചു.