സമര സാക്ഷ്യം

Sunday 10 August 2025 12:08 AM IST
രാഷ്ട്രീയ യുവജനതാദൾ ജില്ലാ കമ്മിറ്റി മലപ്പുറത്ത് സംഘടിപ്പിച്ച 'സമര സാക്ഷ്യം' പരിപാടി ആർ ജെ ഡി സംസ്ഥാന ജനറൽ സെകട്ടറി സബാഹ് പുൽപ്പറ്റ ഉദ്ഘാടനം ചെയ്യുന്നു

മലപ്പുറം: ഇന്ത്യൻ ഭരണഘടനനെയെ എതിർത്തും ഭരണഘടനാ സ്ഥാപനങ്ങളെ തകർത്തും രാജ്യത്ത് ഏകാധിപത്യ ഫാസിസ്റ്റ് ഭരണം സ്ഥാപിക്കാനുള്ള ആർ.എസ്. എസിന്റെ ശ്രമത്തെ യുവസമൂഹം ഒറ്റക്കെട്ടായി പ്രക്ഷോഭരംഗത്തിറങ്ങണമെന്ന് രാഷ്ട്രീയ ജനതാദൾ സംസ്ഥാന ജനറൽ സെകട്ടറി സബാഹ് പുൽപ്പറ്റ ആവശ്യപ്പെട്ടു. ആഗസ്റ്റ് ഒമ്പതിന്റെ കിറ്റ് ഇന്ത്യാദിനത്തിൽ മലപ്പുറത്ത് രാഷ്ട്രീയ യുവജനതാദൾ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച 'സമര സാക്ഷ്യം ' ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആർ.വൈ.ജെ.ഡി ജില്ലാ സെകട്ടറി ബഷീർ പുളിക്കൽ അദ്ധ്യക്ഷത വഹിച്ചു. അഡ്വ. എം. ജനാർദ്ദനൻ, കെ.നാരായണൻ, അലി പുല്ലിതൊടി, എൻ.പി. മോഹൻരാജ്, എ. രബിജ, ഹംസ എടവണ്ണ എന്നിവർ സംസാരിച്ചു.