ബോധവൽക്കരണം
Sunday 10 August 2025 12:12 AM IST
വടക്കാങ്ങര: വടക്കാങ്ങര തങ്ങൾ സ്മാരക എച്ച്.എസ്.എസിൽ മലപ്പുറം അപ് ഹിൽ ലയൺസ് ക്ലബ്ബും സ്‌കൂളിലെ സ്റ്റുഡന്റ്‌സ് പൊലീസ് കേഡറ്റ് യൂണിറ്റും സംയുക്തമായി സൈബർ ക്രൈമുകളെക്കുറിച്ചും വർദ്ധിച്ചുവരുന്ന രാസ ലഹരി ഉപയോഗങ്ങൾക്കെതിരെയും ബോധവത്കരണ ക്ലാസ് നടത്തി. സ്‌കൂൾ പ്രധാനാദ്ധ്യാപിക അൻസി ഉദ്ഘാടനം ചെയ്തു. അഡ്വ. മുസ്തഫ ചോലയിൽ ബോധവത്കരണ ക്ലാസ് നടത്തി. സ്‌കൂൾ പ്രിൻസിപ്പൽ അബ്ദുൾ റാഷിദ് അദ്ധ്യക്ഷത വഹിച്ചു. മലപ്പുറം അപ്ഹിൽ ലയൺസ് ക്ലബ് പ്രസിഡന്റ് അഡ്വ. പ്രസാദ് , ക്ലബ് ചാർട്ടർ പ്രസിഡന്റ് സുബ്രഹ്മണ്യൻ ചുങ്കപ്പള്ളി, വിജയഭേരി കോ ഓർഡിനേറ്റർ അബ്ദുൽ റസാഖ്, സി.പി.ഒ ഹനീഫ, സി.പി.ഒ ധന്യ തുടങ്ങിയവർ സംസാരിച്ചു.