മലപ്പുറത്ത് ലോറിക്ക് പിന്നിൽ മിനിലോറി ഇടിച്ച് അപകടം,​ രണ്ടു പേർക്ക് ദാരുണാന്ത്യം

Saturday 09 August 2025 9:37 PM IST

മലപ്പുറം: ദേശീയപാതയിൽ കല്ല് കൊണ്ടുപോകുന്ന ലോറിയുടെ പിൻവശത്ത് മിനിലോറി ഇടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. പടപറമ്പ് സ്വദേശി മുഹമ്മദ് ഹനീഫയും രണ്ടത്താണി സ്വദേശി അൻവറുമാണ് മരിച്ചത്. കോഴിക്കോട് - തൃശൂർ ദേശീയപാതയിൽ ഇന്ന് പുലർച്ചെയായിരുന്നു സംഭവം.

ഗുരുതരമായി പരിക്കേറ്റ ഇരുവരെയും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല . അപകടത്തിൽ മിനിലോറിയുടെ മുൻവശം പൂർണ്ണമായും തകർന്നു. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം കുടുംബത്തിന് വിട്ട് നൽകും.