ബജാജ് അലയൻസും ജിയോജിത്തുമായി കൈകോർക്കുന്നു

Sunday 10 August 2025 12:31 AM IST

കൊച്ചി: പ്രമുഖ നിക്ഷേപ സ്ഥാപനമായ ജിയോജിത് ഫിനാൻഷ്യൽ സർവീസസുമായി ബജാജ് അലയൻസ് ലൈഫ് കൈകോർക്കുന്നു. ഈ പങ്കാളിത്തത്തിലൂടെ ജിയോജിത്തിന്റെ 15 ലക്ഷം ഉപഭോക്താക്കൾക്ക് ബജാജ് അലയൻസ് ലൈഫിന്റെ എല്ലാ റീട്ടെയിൽ ഇൻഷ്വറൻസ് സേവനങ്ങളും ലഭ്യമാകും. രാജ്യത്തെ ജിയോജിത്തിന്റെ 502 ശാഖകളിലൂടെ ബജാജ് അലയൻസ് ലൈഫിന്റെ ഇൻഷ്വറൻസ് പദ്ധതികൾ ഏകീകരിച്ച് ജിയോജിത്തിന്റെ വൈവിദ്ധ്യമാർന്ന ഉപഭോക്താക്കൾക്ക് ലൈഫ് ഇൻഷ്വറൻസ് അനുഭവം മെച്ചപ്പെടുത്തുന്നതിനായാണ് ഈ പങ്കാളിത്തം. ബജാജ് അലയൻസ് ലൈഫിന്റെ ടേം പ്ലാനുകൾ, യൂലിപ്പുകൾ, റിട്ടയർമെന്റ് പ്ലാനുകൾ, സമ്പാദ്യ പദ്ധതികൾ എന്നിവ ഉൾപ്പെടെയുള്ള നൂതന സേവനങ്ങൾ ശാഖകളിലൂടെ ഉപഭോക്താക്കൾക്ക് ലഭ്യമാകും. വിവിധ ഉപഭോക്താക്കളിലേക്കും മേഖലകളിലേക്കും ലൈഫ് ഇൻഷ്വറൻസ് സേവനങ്ങൾ വിപുലീകരിക്കാനുള്ള ബജാജ് അലയൻസ് ലൈഫിന്റെ പ്രതിബദ്ധതയ്ക്ക് അനുസരിച്ചുള്ള ഒരു നീക്കമാണ് ഈ പങ്കാളിത്തം.