അങ്കണവാടിക്ക് സ്ഥലം അനുവദിച്ചു
Sunday 10 August 2025 12:32 AM IST
നെടുമ്പാശേരി: നെടുമ്പാശേരി പഞ്ചായത്ത് ആറാം വാർഡിൽ 135 -ാം നമ്പർ അങ്കണവാടിക്ക് ഇടമലയാർ ഇറിഗേഷൻ വകുപ്പിന്റെ അധീനതയിലുള്ള ആറ് സെന്റ് ഭൂമി അനുവദിച്ച് ഉത്തരവായതായി അൻവർ സാദത്ത് എം.എൽ.എ അറിയിച്ചു. നിലവിൽ വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന അങ്കണവാടിക്ക് സ്ഥലം അനുവദിക്കണമെന്ന് വാർഡ് മെമ്പർ എം.എൽ.എയോട് അഭ്യർത്ഥിച്ചിരുന്നു. ഇതേ തുടർന്ന് സ്ഥലം അനുവദിക്കണമെന്ന് ഇറിഗേഷൻ വകുപ്പുമന്ത്രി റോഷി അഗസ്റ്റിനോട് എം.എൽ.എ ആവശ്യപ്പെടുകയായിരുന്നു. സ്ഥലം പഞ്ചായത്തിന്റെ പേരിലാകുന്നതനുസരിച്ച് പുതിയ കെട്ടിടം നിർമ്മിക്കുന്നതിനാവശ്യമായ ഫണ്ട് അനുവദിക്കുമെന്നും എം.എൽ.എ പറഞ്ഞു.