എം.വി.ഗോവിന്ദൻ വന്നത് അസുഖ വിവരമറിഞ്ഞ്: മാധവ പൊതുവാൾ

Sunday 10 August 2025 1:05 AM IST

കണ്ണൂർ: എം.വി.ഗോവിന്ദൻ തന്നെ കാണാൻ വന്നിരുന്നെന്ന് ജ്യോത്സ്യൻ മാധവ പൊതുവാൾ പറഞ്ഞു. തനിക്ക് സുഖമില്ലാത്തത് അറിഞ്ഞാണ് അദ്ദേഹം വീട്ടിൽ വന്ന് കണ്ടത്. മുഹൂർത്തമോ സമയമോ ഒന്നും ചോദിച്ചില്ല. എം.വി. ഗോവിന്ദൻ വന്ന് ജാതകം നോക്കി എന്ന പ്രചാരണം അസത്യമാണ്.

സ്നേഹബന്ധങ്ങളിൽ ജ്യോതിഷം കൂട്ടിക്കലർത്തേണ്ട ആവശ്യമില്ല. എം.വി .ഗോവിന്ദനും കുടുംബവും വീട്ടിൽ തന്നെ വന്നുകണ്ടു. വർഷങ്ങളായി എം.വി .ഗോവിന്ദനുമായി അടുത്ത ബന്ധമുണ്ട്. പാർട്ടിക്കകത്തെ പ്രശ്നങ്ങൾ കൊണ്ടാകാം ഇപ്പോഴത്തെ വിവാദമെന്നും മാധവ പൊതുവാൾ പറഞ്ഞു.

അമിത് ഷാ അടക്കം ബി.ജെ.പി നേതാക്കളും അദാനിയും കാണാൻ വന്നിട്ടുണ്ട്. ഷാ എത്തിയത് ജാതകം നോക്കാനായിരുന്നു.

അതേസമയം ഈ വിഷയത്തിൽ പ്രതികരിക്കാനില്ലെന്ന് സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം പി. ജയരാജൻ പറഞ്ഞു. അനാവശ്യ വിവാദമാണെന്ന് എം.വി. ഗോവിന്ദൻ തന്നെ വ്യക്തമാക്കിയിട്ടുണ്ടല്ലോയെന്നും കൂട്ടിച്ചേർത്തു.

സി.​പി.​എ​മ്മു​കാ​ർ​ക്ക് ​ജ്യോ​ത്സ്യ​ന്മാ​രു​ടെ വീ​ട്ടി​ൽ​ ​ക​യ​റാ​ൻ​ ​പാ​ടി​ല്ലേ​:​ ​എ.​കെ.​ബാ​ലൻ

പാ​ല​ക്കാ​ട്:​ ​സി.​പി.​എം​ ​നേ​താ​ക്ക​ൾ​ ​ജ്യോ​ത്സ്യ​നെ​ ​കാ​ണു​ന്ന​തു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​വി​വാ​ദ​ത്തി​ൽ​ ​പ്ര​തി​ക​ര​ണ​വു​മാ​യി​ ​മു​തി​ർ​ന്ന​ ​സി.​പി.​എം​ ​നേ​താ​വ് ​എ.​കെ.​ ​ബാ​ല​ൻ.​ ​ജോ​ത്സ്യ​ന്മാ​രു​ടെ​ ​വീ​ടു​ക​ളി​ൽ​ ​പോ​കു​ന്ന​തും,​ ​ബ​ന്ധ​മു​ണ്ടാ​കു​ന്ന​തും​ ​സാ​ധാ​ര​ണ​യാ​ണ്.​ ​സ​മ​യം​ ​നോ​ക്കാ​ന​ല്ല​ ​എം.​വി.​ഗോ​വി​ന്ദ​ൻ​ ​പോ​യ​ത്.​ ​ആ​ ​രീ​തി​യി​ൽ​ ​പാ​ർ​ട്ടി​യി​ലെ​ ​ആ​രും​ ​പോ​യി​ട്ടി​ല്ലെ​ന്നും​ ​അ​ദ്ദേ​ഹം​ ​കൂ​ട്ടി​ച്ചേ​ർ​ത്തു.​ ​എ​ന്റെ​ ​മ​ണ്ഡ​ല​ത്തി​ൽ​ ​എ​ത്ര​ ​ജോ​ത്സ്യ​ന്മാ​രു​ണ്ട്.​ ​ഞാ​ൻ​ ​എ​ത്ര​ ​ആ​ൾ​ക്കാ​രു​ടെ​ ​വീ​ട്ടി​ൽ​ ​പോ​യി​ട്ട് ​വോ​ട്ടു​ചോ​ദി​ച്ചി​ട്ടു​ണ്ട്.​ ​ഇ​തൊ​ക്കെ​ ​സാ​ധാ​ര​ണ​നി​ല​യി​ലു​ള്ള​ത​ല്ലേ.​ ​ജ്യോ​തി​ഷ​ന്മാ​രു​ടെ​ ​വീ​ട്ടി​ൽ​ ​ക​യ​റാ​ൻ​ ​പാ​ടി​ല്ലെ​ന്നോ​?​ ​സ​മ​യം​ ​നോ​ക്കാ​ൻ​ ​ഞ​ങ്ങ​ളു​ടെ​ ​പാ​ർ​ട്ടി​യി​ലെ​ ​ആ​രും​ ​പോ​യി​ട്ടി​ല്ല.​ ​അ​തി​ന്റെ​ ​അ​ർ​ത്ഥം​ ​വീ​ട്ടി​ൽ​ ​ക​യ​റി​ക്കൂ​ടാ​ ​എ​ന്നു​ള്ള​ത​ല്ല​യെ​ന്നും​ ​എ.​കെ.​ബാ​ല​ൻ​ ​പ​റ​ഞ്ഞു.