പാർട്ട് ടൈം ജീവനക്കാരുടെ പെൻഷൻ വർദ്ധിപ്പിച്ചു
തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിൽ പാർട്ട് ടൈം ജീവനക്കാരായി വിരമിച്ചവരുടെ പെൻഷൻ തുക പ്രതിമാസം 2760രൂപയിൽ നിന്ന് 4583രൂപയായി വർദ്ധിപ്പിച്ചു. പാർട്ട് ടൈം ജീവനക്കാരുടെ കുടുംബങ്ങൾക്ക്ചരിത്രത്തിൽ ആദ്യമായി ഫാമിലി പെൻഷനും നടപ്പാക്കും.ഫാമിലി പെൻഷൻ പ്രതിമാസം 3375രൂപയായിരിക്കും.1.02.2011നും 14. 03. 2017നുമിടയിൽ വിരമിച്ച എക്സ് ഗ്രേഷ്യ ഇൻല്യൂ പെൻഷൻകാരുടെ കുടുംബങ്ങൾക്ക് പ്രതിമാസം 4583രൂപ ഫാമിലി പെൻഷനും അനുവദിച്ചു. ഇതേ കാലയളവിൽ വിരമിച്ച എക്സ് ഗ്രേഷ്യ ഇൻല്യൂ പെൻഷൻകാരുടെ തുക പ്രതിമാസം 2760 രൂപയായിരുന്നത് 4585 രൂപയായി വർദ്ധിപ്പിച്ചു. 1.04.1985നു മുമ്പ് വിരമിച്ച എക്സ് ഗ്രേസിയ ഇൻല്യൂ പെൻഷൻകാരുടെ പ്രതിമാസ പെൻഷൻ 4340 രൂപയിൽ നിന്ന് 5262 രൂപയാക്കി. 1.04.1985നും 13.03.2017നും ഇടയിൽ വിരമിച്ച തിരുവിതാംകൂർ ദേവസ്വം ബോർഡ് ജീവനക്കാരുടെ ഫാമിലി പെൻഷൻ പ്രതിമാസം 4340 രൂപയിൽ നിന്നും 5262 രൂപയായി വർദ്ധിപ്പിച്ചു.സാമ്പത്തിക ബാദ്ധ്യത വരുത്തുമെങ്കിലും ജീവനക്കാരുടെ ക്ഷേമത്തിനാണ് പ്രഥമ പരിഗണനയെന്ന് പ്രസിഡന്റ് അഡ്വ.പി.എസ്.പ്രശാന്ത്, അംഗങ്ങളായ അഡ്വ.എ.അജികുമാർ, അഡ്വ.പി.ഡി.സന്തോഷ്‌കുമാർ എന്നിവർ അറിയിച്ചു.