രഞ്ജിത്ത് കർഷക മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി
Sunday 10 August 2025 12:18 AM IST
തിരുവനന്തപുരം: ബി.ജെ.പി കർഷക മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറിയായി എം.വി. രഞ്ജിത്തിനെ നിയമിച്ചു. എം.വി. രാമചന്ദ്രൻ,രാമദാസ് മണലേരി എന്നിവരാണ് മറ്റ് ജനറൽ സെക്രട്ടറിമാർ. കൂടാതെ സംസ്ഥാന വൈസ് പ്രസിഡന്റുമാരായി രവീന്ദ്രൻ ചക്കുത്ത്,സുരേഷ് ഓടക്കൽ,സുരേഷ് ആറ്റുപുറം,പൊക്കിനാരി ഹരിദാസൻ,സജീവൻ അമ്പാടത്ത്,ഗോപൻ ഗ്രാമം,ജോൺസൺ കൊച്ചു പറമ്പിൽ എന്നിവരെയും സെക്രട്ടറിമാരായി ജി. രാജ്കുമാർ,ശ്രീജിത്ത് വാസുദേവൻ,ജയപ്രകാശ് വാകത്താനം,കുഞ്ഞിക്കണ്ണൻ,ഷൈജൻ നമ്പനത്ത്,വാസുദേവൻ നമ്പൂതിരി,പ്രഭാകരൻ കടന്നപ്പള്ളി എന്നിവരെയും തിരഞ്ഞെടുത്തു. അജയൻ കൊട്ടാത്തലയാണ് ട്രഷറർ. സോഷ്യൽ മീഡിയ കൺവീനറായി ശ്രീജു പത്മനേയും മീഡിയ കൺവീനറായി രവീന്ദ്ര വർമ്മ അംബാനിലയത്തേയും ഐ.ടി കൺവീനറായി വിനോദ് വാസുദേവനെയും നിശ്ചയിച്ചു.