ശ്വേതാ മേനോൻ പ്രസിഡന്റ് ആവണം: കെ.ബി. ഗണേശ്കുമാർ

Sunday 10 August 2025 12:19 AM IST

കൊച്ചി: 'അമ്മ' സംഘടന സ്ത്രീകൾക്കെതിരാണെന്ന ധാരണ തിരുത്താൻ നേതൃനിരയിൽ സ്ത്രീകൾ എത്തണമെന്ന് മന്ത്രി കെ.ബി.ഗണേശ്‌ കുമാർ .അഭിനയിച്ച സിനിമകളുടെ പേരിൽ ശ്വേതാ മേനോനെതിരെ കേസെടുക്കുന്നത് ശരിയല്ലന്നും സ്ത്രീകൾ നേതൃനിരയിലേക്ക് വരുമ്പോൾ ഇതുപോലുള്ള ആരോപണങ്ങൾ സാധാരണമാണെന്നും മന്ത്രി പറഞ്ഞു.

• വെല്ലുവിളിയുമായി സാന്ദ്രാ തോമസ്

താൻ പറഞ്ഞ ഏതെങ്കിലുമൊരു കാര്യം നുണയാണെന്ന് ലിസ്റ്റിൻ തോമസ് തെളിയിച്ചാൽ ചലച്ചിത്രമേഖല വിട്ടുപോകാൻ തയ്യാറാണെന്ന് നിർമ്മാതാവ് സാന്ദ്രാ തോമസ് പറഞ്ഞു. പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവാദത്തിൽ സാന്ദ്രാ തോമസിന്റേത് വെറും ഷോ ആണെന്നുള്ള ലിസ്റ്റിന്റെ പരാമർശത്തിന് മറുപടിയായാണ് പ്രതികരണം.