സമ്മാനവിതരണം
Saturday 09 August 2025 11:22 PM IST
റാന്നി- മാർ ക്രിസോസ്റ്റം പാലിയേറ്റീവ് കെയർ വിഭവ ശേഖരണാർത്ഥം നടത്തിയ നറുക്കെടുപ്പിലെ വിജയികൾക്കുള്ള സമ്മാന വിതരണവും പാലിയേറ്റീവ് ഉപകരണങ്ങളുടെ വിതരണവും പാലിയേറ്റീവ് രക്ഷാധികാരി രാജു എബ്രഹാം ഉദ്ഘാടനം ചെയ്തു പാലിയേറ്റീവ് കെയർ പ്രസിഡന്റ് പി ആർ പ്രസാദ് അദ്ധ്യക്ഷനായി. ബെന്നി പുത്തൻപറമ്പിൽ കോമളം അനിരുദ്ധൻ, ടി എൻ ശിവൻകുട്ടി, അഡ്വ കെ പി സുഭാഷ് കുമാർ, ബിനോയ് കുര്യാക്കോസ്, ഫാ ഏ എസ് ബിജു എന്നിവർ സംസാരിച്ചു. എസ് എൽ ശ്രീനാഥ് ഐഫോണും മംഗലത്ത് മണ്ണിൽ ഉണ്ണിമായ വാഷിംഗ് മെഷീനും അമ്പു എബ്രഹാം എയർ ഫ്രയറും കരസ്ഥമാക്കി.