രാധാകൃഷ്ണൻ എൻ.ഡി.എ സംസ്ഥാന വൈസ് ചെയർമാൻ
Sunday 10 August 2025 12:28 AM IST
തിരുവനന്തപുരം: എൻ.ഡി.എ സംസ്ഥാന വൈസ് ചെയർമാനായി മുതിർന്ന ബി.ജെ.പി നേതാവ് എ.എൻ. രാധാകൃഷ്ണനെ നിയമിച്ചതായി ബി.ജെ.പി സംസ്ഥാന പ്രസിഡന്റും എൻ.ഡി.എ ചെയർമാനുമായ രാജീവ് ചന്ദ്രശേഖർ അറിയിച്ചു. ബി.ജെ.പി. സംസ്ഥാന ജനറൽ സെക്രട്ടറിയും കോർ കമ്മിറ്റി അംഗവുമായിരുന്ന രാധാകൃഷ്ണനെ പാർട്ടി പുനഃസംഘടനയിൽ ഒഴിവാക്കിയിരുന്നു. തുടർന്നാണ് പുതിയ നിയമനം. സംസ്ഥാനത്തെ അഞ്ച് മേഖലാ പ്രഭാരിമാരേയും തിരഞ്ഞെടുത്തു. കോഴിക്കോട് അഡ്വ. ബി.ഗോപാലകൃഷ്ണൻ,പാലക്കാട് അഡ്വ. കെ.കെ. അനീഷ് കുമാർ,എറണാകുളം വി.വി.ഉണ്ണികൃഷ്ണൻ മാസ്റ്റർ,ആലപ്പുഴ അഡ്വ. പി. സുധീർ,തിരുവനന്തപുരം കെ.സോമൻ എന്നിവരാണ് പുതിയ മേഖലാ പ്രഭാരിമാർ.