ഡി.ഡി.ഇ ഓഫീസ് മാർച്ച് നടത്തി
Saturday 09 August 2025 11:52 PM IST
കോഴിക്കോട്: അവകാശപത്രിക അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് എ.ഐ.എസ്.എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡി.ഡി.ഇ ഓഫീസിലേക്ക് മാർച്ച് നടത്തി. സംസ്ഥാന ജോ. സെക്രട്ടറി ബി. ദർശിത്ത് ഉദ്ഘാടനം ചെയ്തു. കലാലയങ്ങളിലെ സംഘടനാസ്വാതന്ത്ര്യം സംരക്ഷിക്കാൻ നിയമനിർമ്മാണം നടത്തണമെന്ന് ദർശിത്ത് ആവശ്യപ്പെട്ടു. ലൈംഗിക വിദ്യാഭ്യാസം പാഠപദ്ധതിയിൽ ഉൾപ്പെടുത്തുക, പരീക്ഷാകലണ്ടറും ഫീസും ഏകീകരിക്കുക തുടങ്ങിയ മുപ്പത്തഞ്ചോളം ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു മാർച്ച്. ജില്ലാ പ്രസിഡന്റ് ഹരികൃഷ്ണ ആർ.എസ് അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി വൈശാഖ് കല്ലാച്ചി, ശ്രേയ ബാബു തുടങ്ങിയവർ പ്രസംഗിച്ചു. മാർച്ചിന് അഭിനന്ദ് കെ.പി, ആകാശ് പി. സുനിൽ, അശ്വതി, വിക്രാന്ത് കെ.പി തുടങ്ങിയവർ നേതൃത്വം നൽകി.