നാഗസാക്കി ദിനം

Sunday 10 August 2025 1:55 AM IST
സ്കൂൾ മുറ്റത്തെ മരത്തിൽ വിദ്യാർത്ഥികൾ സമാധാനത്തിന്റെ പ്രതീകമായി സഡാക്കോ തൂക്കിയപ്പോൾ.

പട്ടാമ്പി: രണ്ടാം ലോക മഹായുദ്ധത്തിൽ ജപ്പാനിലെ നാഗസാക്കിയിൽ അമേരിക്ക അണുബോംബിട്ടതിന്റെ ഓർമ്മ പുതുക്കി ഇട്ടോണം എ.എൽ.പി സ്‌കൂളിൽ നാഗസാക്കി ദിനം ആചരിച്ചു. രാവിലെ പ്രത്യേക അസംബ്ലിയിൽ നടത്തിയ പരിപാടി പ്രധാനാദ്ധ്യാപകൻ പി.കെ.ഹരിനാരായണൻ ഉദ്ഘാടനം ചെയ്തു. നാഗസാക്കി ദുരന്തത്തിന്റെ ചരിത്രവും അതിന്റെ ഭീകരതയും അദ്ദേഹം കുട്ടികൾക്ക് വിശദീകരിച്ച് കൊടുത്തു. തുടർന്ന്, സമാധാനത്തിന്റെ പ്രതീകമായി വെള്ളരിപ്രാവിന്റെ മാതൃകകളും ഉയർത്തിപ്പിടിച്ചു. നാഗസാക്കി ദിനവുമായി ബന്ധപ്പെട്ട് കുട്ടികൾ തയ്യാറാക്കിയ ചിത്രങ്ങളും പോസ്റ്ററുകളും പ്രദർശനത്തിന് വെച്ചു. പി.സി.വൃന്ദ, പി.ഹസീന, കെ.രശ്മി, സബിത, കെ.പ്രവീൺ, രാധിക, അബൂബക്കർ തുടങ്ങിയവർ പങ്കെടുത്തു.