ശിവഗിരിയിൽ ശ്രീനാരായണ ദിവ്യസത്സംഗത്തിന് തുടക്കമായി

Sunday 10 August 2025 1:58 AM IST

ശിവഗിരി: ഗുരുധർമ്മപ്രചരണസഭയുടെ നേതൃത്വത്തിൽ ശിവഗിരിയിൽ ശ്രീനാരായണ ദിവ്യസത്സംഗത്തിന് തുടക്കമായി .ശ്രീനാരായണധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ ഭദ്രദീപം തെളിച്ചു. ശാരദാമഠം, മഹാസമാധി, പർണ്ണശാല എന്നിവിടങ്ങളിൽ പൂജയും പ്രാർത്ഥനയും ഗുരുദേവ കൃതികളുടെ പാരായണവും പ്രാർത്ഥന,സത്സംഗം, ജപം, ധ്യാനം, പ്രബോധനം എന്നിവയും വിവിധ ക്ലാസുകളും സന്യാസി ശ്രേഷ്ഠരുടെ പ്രഭാഷണങ്ങളും നടന്നു. ഗുരുഭക്തരിൽ ശ്രീനാരായണ ധർമ്മത്തിൽ അധിഷ്ഠിതമായ ജീവിതചര്യ രൂപപ്പെടുത്തുകയാണ് സത്സംഗത്തിന്റെ ലക്ഷ്യമെന്ന് ഗുരുധർമ്മപ്രചരണസഭ സെക്രട്ടറി സ്വാമി അസംഗാനന്ദഗിരി പറഞ്ഞു.സഭ ജോയിന്റ് രജിസ്ട്രാർ പുത്തൂർ ശോഭനൻ, ചീഫ് കോ ഓർഡിനേറ്റർ സത്യൻ പന്തത്തല, പി.ആർ.ഒ പ്രൊഫ. സനൽകുമാർ, കേന്ദ്ര സമിതി അംഗം ആറ്റിങ്ങൽ കൃഷ്ണൻകുട്ടി, മാതൃസഭാ പ്രസിഡന്റ് ഡോ.സി.അനിതാശങ്കർ, സെക്രട്ടറി ശ്രീജ ജി.ആർ, യുവജനസഭാ ചെയർമാൻ രാജേഷ് സഹദേവൻ തുടങ്ങിയവർ പങ്കെടുത്തു.സത്സംഗം ഇന്ന് സമാപിക്കും .