സുകുമാർ അഴീക്കോട് പുരസ്കാരം ഷാജി പ്രഭാകരന് ഇന്ന് നൽകും

Sunday 10 August 2025 1:03 AM IST

തിരുവനന്തപുരം: സാമൂഹ്യ സാംസ്‌കാരിക രംഗത്തെ മികച്ച പ്രവർത്തനത്തിനുള്ള സുകുമാർ അഴീക്കോട് ദേശീയ സ്മാരക ട്രസ്റ്റിന്റെ ഈ വർഷത്തെ പുരസ്‌കാരം ഡോ. ഷാജി പ്രഭാകരന് ഇന്ന് സമ്മാനിക്കും. രാവിലെ 10ന് നേമം മേരി ലാൻഡ് സ്റ്റുഡിയോയ്ക്ക് എതിർവശത്തുള്ള ഡോ. സുകുമാർ അഴീക്കോട് സ്മാരക ഹാളിൽ നടക്കുന്ന ചടങ്ങിൽ അടൂർ ഗോപാലകൃഷ്ണൻ അവാർഡ് സമ്മാനിക്കും. ഡോ.ഇന്ദ്രബാബു മുഖ്യപ്രഭാഷണം നടത്തും. നിത്യ രോഗികൾക്കുള്ള സഹായവിതരണം ട്രസ്റ്റ് ചെയർമാൻ ഡോ.കെ.സുധാകരനും ചിത്രരചനാവിജയികൾക്കുള്ള സമ്മാനവിതരണം ഡോ.വി.ആ‌ർ.ജയറാമും നിർവഹിക്കും.ജനറൽ സെക്രട്ടറി പനവിള രാജശേഖരൻ, ട്രഷറർ ജി.വി.ദാസ്,ദിനേശ് നായർ തുടങ്ങിയവർ സംസാരിക്കും.