അപേക്ഷ ക്ഷണിച്ചു

Sunday 10 August 2025 12:31 AM IST

കൊല്ലം: സംഘഗ്രാമം ടാലന്റ് ഡേ-2025 28ന് കൊല്ലം പബ്ളിക് ലൈബ്രറി ഹാളിൽ രാവിലെ 10ന് നടക്കും. കലാ- കായിക രംഗത്തും വിദ്യാഭ്യാസ മേഖലയിലും മികച്ച നേട്ടം കൈവരിച്ച പ്രതിഭകൾക്ക് 'മഹാത്മാ അയ്യങ്കാളി അക്കാഡമിക് എക്സലൻസ്' അവാർഡ് നൽകും. സംസ്ഥാനത്തെ ഏറ്റവും മികച്ച പ്രതിഭയ്ക്കുള്ള പ്രൊഫ.കെ.ഒ.രാഘവൻ പ്രതിഭാ പുരസ്കാരവും സിദ്ധവൈദ്യ മേഖലയിൽ മികച്ച വിജയം നേടുന്ന വിദ്യാർത്ഥിക്ക് ഡോ.ജ്യോതിലക്ഷ്മി മെമ്മോറിയൽ അവാർഡും നൽകും. സംഘഗ്രാമത്തിന്റെ ഗൂഗിൾ ഫോമിൽ 15ന് മുമ്പ് അപേക്ഷ നൽകണം. കൂടുതൽ വിവരങ്ങൾക്ക്: 9495240803, 9447477612. പത്രസമ്മേളനത്തിൽ സംഘഗ്രാമം ചെയർമാൻ സജി.കെ.ചേരമൻ, ചവറ മോഹനൻ, എൻ.അനിയൻകുഞ്ഞ്, കെ.കെ.സോമരാജൻ, അജി.എം.ചാലാക്കേരി എന്നിവർ പങ്കെടുത്തു.