മിഥുനിന്റെ വീടിന് ഇന്ന് കല്ലിടും
Sunday 10 August 2025 12:32 AM IST
കൊല്ലം: സ്കൂളിൽ വച്ച് വൈദ്യുതാഘാതമേറ്റ് മരിച്ച തേവലക്കര ബോയ്സ് ഹൈസ്കൂൾ വിദ്യാർത്ഥി എം.മിഥുന്റെ കുടുംബത്തിന് പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലെ കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സ് നിർമ്മിച്ച് നൽകുന്ന വീടിന് ഇന്ന് ശിലപാകും.
കല്ലട വിളന്തറയിൽ മിഥുന്റെ നിലവിലെ പഴയ വീടുള്ള ഭൂമിയിലായാണ് പുതിയ വീടൊരുങ്ങുക. 'മിഥുന്റെ വീട്, എന്റെയും' എന്ന് പേരിട്ട് നടത്തുന്ന ഭവന നിർമ്മാണത്തിന്റെ ശിലാസ്ഥാപനം രാവിലെ 10ന് മന്ത്രി വി.ശിവൻകുട്ടി നിർവഹിക്കും. മന്ത്രി കെ.എൻ.ബാലഗോപാൽ, കോവൂർ കുഞ്ഞുമോൻ എം.എൽ.എ, പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്.ഷാനവാസ്, സ്കൗട്ട് ആൻഡ് ഗൈഡ്സ് സംസ്ഥാന സെക്രട്ടറി എൻ.കെ.പ്രഭാകരൻ എന്നിവർ പങ്കെടുക്കും.