ശിശുക്ഷേമ സമിതി 'പഠനമിത്രം'
Sunday 10 August 2025 12:41 AM IST
കൊല്ലം: ജില്ലാശിശുക്ഷേമ സമിതിയുടെ 'പഠനമിത്രം' പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം പട്ടത്താനം എസ്.എൻ.ഡി.പി ഗവ. യു.പി സ്‌കൂളിൽ മേയർ ഹണി ബഞ്ചമിൻ നിർവഹിച്ചു. ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി അഡ്വ. ഡി.ഷൈൻദേവ് അദ്ധ്യക്ഷനായി. കൊല്ലം എ.ഇ.ഒ ആന്റണി പീറ്റർ മുഖ്യപ്രഭാഷണം നടത്തി. സ്‌കൂൾ പ്രഥമാദ്ധ്യാപിക എസ്.ഇന്ദുകല, പി.ടി.എ പ്രസിഡന്റ് ഷൈലാൽ, വൈസ് പ്രസിഡന്റ് ഡി.ബൈജു, ജില്ലാ ശിശുക്ഷേമ സമിതി എക്‌സി.സമിതി അംഗം ആർ.മനോജ്, അദ്ധ്യപകൻ നെജു, ഡിവിഷൻ കൗൺസിലർ ശ്രീദേവിഅമ്മ, സരിത രാജീവ്, മെറ്റിൽഡ സോഫിയ, എൻ.അജിത് പ്രസാദ് എന്നിവർ സംസാരിച്ചു. പഠനമിത്രത്തിലേക്ക് ആർക്കും സഹായം നൽകാം. ഫോൺ: 9447571111, 9447719520.