ഓടിക്കൊണ്ടിരുന്ന നാനോ കാർ കത്തിനശിച്ചു

Sunday 10 August 2025 12:45 AM IST

പത്തനാപുരം: ഓടിക്കൊണ്ടിരുന്ന നാനോ കാറിന് തീ പിടിച്ചു. ഉടമ അത്ഭുകരമായി രക്ഷപ്പെട്ടു. വെഞ്ചേമ്പ് റീന മൻസിലിൽ റജീബിന്റെ കാറാണ് കത്തിനശിച്ചത്. ഇന്നലെ രാവിലെ 10 ഓടെ വിളക്കുടി പഞ്ചായത്തിലെ കോട്ടവട്ടം റോഡിലെ ചീവോടായിരുന്നു അപകടം. നാളുകളായി തകരാറിലായി വീട്ടിൽ കിടന്ന കാർ പുനലൂരിലെ വർക്ക് ഷോപ്പിലാണ് നന്നാക്കിയത്. തുടർന്ന് ഇന്നലെ ചീവോട്ടുള്ള എസ്റ്റേറ്റിലേക്ക് പോകുന്നതിനിടെ കയറ്റം കയറുമ്പോഴാണ് പുക ഉയർന്നത്. വാഹനം നിറുത്തി പുറത്തിറങ്ങിയപ്പോഴേക്കും തീ ആളിപ്പടർന്നു. നാട്ടുകാർ പത്തനാപുരം ഫയർഫോഴ്സിൽ വിവരം അറിയിച്ചു. ഇവരെത്തിയപ്പോഴേക്കും കാർ പൂർണമായും കത്തിനശിച്ചിരുന്നു.