ദേശീയ വ്യാപാരി ദിനം
Sunday 10 August 2025 12:52 AM IST
കൊല്ലം: വ്യാപാരി ദിനാഘോഷങ്ങളുടെ ഭാഗമായി ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന യോഗം കോർപ്പറേഷൻ കൗൺസിലർ കൃപ വിനോദ് ഉദ്ഘാടനം ചെയ്‌തു. പതാക ഉയർത്തൽ, ഭദ്രദീപം തെളിക്കൽ, വ്യാപാരിദിന സന്ദേശം, മുതിർന്ന വ്യാപാരിയെ ആദരിക്കൽ, മധുരപലഹാര വിതരണം എന്നിവ നടന്നു. കൂട്ടായ്‌മയിൽ പ്രസിഡന്റ് എസ്.രാധാകൃഷ്ണൻ, എസ്.രാമാനുജൻ, ജി.സ്വാമിനാഥൻ, എസ്.നാഗരാജൻ, തുളസി ആചാരി, സൂരജ് പട്ടേൽ, പി.ആർ.പ്രകാശ്, ആർ.വിനോദ്, അണ്ണാമലൈ, ഷേക്ക് പരീത്, എം.ശശിധരൻ നായർ, അയ്യപ്പൻ മഹേഷ് എന്നിവർ നേതൃത്വം നൽകി.