വെളിച്ചം കാണാതെ 18,​580 കർഷക പെൻഷൻ അപേക്ഷ

Sunday 10 August 2025 2:54 AM IST

കോട്ടയം: 18,​580 ചെറുകിട നാമമാത്ര കർഷകരുടെ ക്ഷേമപെൻഷൻ അപേക്ഷകൾ സംസ്ഥാനത്ത് നാലു വർഷമായി കെട്ടിക്കിടക്കുന്നു. 2021 ആഗസ്റ്റിന് ശേഷം ഒന്നുപോലും തീർപ്പാക്കിയിട്ടില്ല. പ്രതിമാസം 1600 രൂപയാണ് പെൻഷൻ.

അഞ്ച് ഏക്കറിൽ താഴെ കൃഷിയിടവും 10 വർഷമായി കൃഷി, കുടുംബ വാർഷികവരുമാനം ഒന്നര ലക്ഷത്തിൽ കുറവുള്ള 60 വയസ് കഴിഞ്ഞവർക്കാണ് പെൻഷന് അർഹത.

സാമ്പത്തിക പ്രതിസന്ധിയുടെ പേരിലാണ് അപേക്ഷകൾക്കു മേൽ അടയിരിക്കുന്നത്. കാർഷിക വികസനസമിതി അംഗീകരിക്കുന്ന അപേക്ഷകൾ ജില്ലാ ഓഫീസുകൾ വഴി ഡയറക്ടറേറ്റിലേക്ക് കൈമാറുന്നുണ്ട്. പക്ഷേ,​ ധനവകുപ്പിന്റെ അനുമതി ലഭിച്ചാലേ സേവന പോർട്ടലിൽ കയറ്റാൻ കഴിയൂ.

തീർപ്പാക്കാനുള്ളത്

തിരുവനന്തപുരം : 1128

കൊല്ലം: 1088

പത്തനംതിട്ട : 978

ആലപ്പുഴ : 1489

കോട്ടയം : 1043

ഇടുക്കി : 1012

എറണാകുളം : 1355

തൃശൂർ : 1040

പാലക്കാട് : 1320

മലപ്പുറം : 988

വയനാട് : 1110

കോഴിക്കോട് : 1325

കണ്ണൂർ : 1015

കാസർകോട് : 1160