കാംകോ മുൻ ചെയർമാൻ എൻ.ഗോപിനാഥൻ അന്തരിച്ചു

Sunday 10 August 2025 2:55 AM IST

കൊല്ലം: കേരള അഗ്രോ മെഷിനറി കോർപ്പറേഷൻ (കാംകോ) മുൻ ചെയർമാനും മൈലേജ് റബർ ഇൻഡസ്ട്രീസ് ഉടമയുമായ കൊല്ലം തേവള്ളി ഓലയിൽ ജയൻ നഗർ തേജസിൽ എൻ.ഗോപിനാഥൻ (79) അന്തരിച്ചു. സംസ്കാരം ഇന്ന് രാവിലെ 10ന് മുളങ്കാടകം ശ്മശാനത്തിൽ. സി.പി.എം നേതാവായിരുന്ന എൻ.ഗോപിനാഥൻ കെ.ആർ.ഗൗരിഅമ്മ ജെ.എസ്.എസ് രൂപീകരിച്ചതോടെ ഒപ്പം ചേർന്നു. ജെ.എസ്.എസ് സംസ്ഥാന എക്സിക്യുട്ടീവ് അംഗം, ജില്ലാ പ്രസിഡന്റ്, എസ്.എൻ ട്രസ്റ്റ് ബോർഡ് അംഗം, ദീർഘകാലം എസ്.എൻ എഡ്യുക്കേഷണൽ സൊസൈറ്റി എക്സിക്യുട്ടീവ് കമ്മിറ്റി അംഗം, കൊല്ലം രാമവർമ്മ ക്ലബ് ട്രഷറർ, ഉമയനല്ലൂർ സിഡ്കോ ഓണേഴ്സ് അസോസിയേഷൻ ഭാരവാഹി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ പുത്തൂർ ശ്രീനാരായണ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ആയുർവേദിക് സ്റ്റഡീസ് ആൻഡ് റിസർച്ചിന്റെ എക്സിക്യുട്ടീവ് കമ്മിറ്റി അംഗമായി പ്രവർത്തിച്ചുവരികയായിരുന്നു. ഭാര്യ: ലത. മക്കൾ: അനുപമ (സ്വീഡൻ), അനൂപ് (യു.എസ്.എ). മരുമകൾ: സോണിയ. ചെറുമക്കൾ: കൃഷ്ണ, കിഷൻ, അദ്വൈത്.