ആ പരിപാടി ഇവിടെ നടക്കില്ല, രേണു സുധിയുടെ കള്ളത്തരം കൈയോടെ പൊക്കി, ക്ഷമ പറഞ്ഞ് താരം
പ്രെഡിക്ഷൻ ലിസ്റ്റിൽ ഉണ്ടായിരുന്നെങ്കിലും ഏവരെയും ഞെട്ടിച്ചു കൊണ്ടാണ് സോഷ്യൽ മീഡിയയിലെ വൈറൽ താരം രേണു സുധി ബിഗ് ബോസിന്റെ ഏഴാം സീസണിൽ എത്തിയത്. ഇപ്പോഴിതാ ബിഗ് ബോസുമായി ബന്ധപ്പെട്ട് രേണു ചെയ്ത വീഡിയോ കൈയോടെ പൊക്കി എന്ന വിവരമാണ് പുറത്തു വരുന്നത്. ബിഗ് ബോസിൽ മോഹൻലാൽ തന്നെയാണ് സംഭവം വിശദീകരിച്ചത്. റിയാലിറ്റിഷോയിൽ ഇതു വരെ ആരുംചെയ്യാത്ത കാര്യമാണ് രേണു സുധി ചെയ്തത്. രേണു മുൻകൂട്ടി തയ്യാറാക്കിയ വീഡിയോ പ്രദർശിപ്പിച്ചു കൊണ്ടാണ് മോഹൻലാൽ ഇക്കാര്യം പറഞ്ഞത്. ഇങ്ങനെ ചെയ്യുന്നത് പൈറസിക്ക് തുല്യമാണെന്നും മോഹൻലാൽ ചൂണ്ടിക്കാട്ടി.
ബിഗ് ബോസിൽ സംപ്രേഷണം ചെയ്യുന്നതിന് മുൻപ് തന്നെ നടക്കുന്ന കാര്യങ്ങൾ വീഡിയോ ആയി പുറത്തുവരുന്നു എന്ന കത്ത് മോഹൻലാൽ പരിപാടിയിൽ വായിച്ചു. തുടർന്ന് ബിഗ്ബോസ് ഹൗസ് പരിശോധിക്കാൻ മൂന്നുപേരെ പറഞ്ഞയച്ചു. ഒന്നുൂം കണ്ടെത്താൻ കഴിഞ്ഞില്ല. തുടർന്നായിരുന്നു രേണു സുധി ചെയ്ത പ്രവൃത്തി പുറത്തുവന്നത്. ആ വീഡിയോ ടെലികാസ്റ്റ് ചെയ്യാൻ മോഹൻലാൽ നിർദ്ദേശിക്കുകയായിരുന്നു. ആദ്യ ആഴ്ച തന്നെ എലിമിനേഷനിൽ വന്നു. എനിക്ക് വോട്ടു ചെയ്യണം എന്ന് രേണു സുധി പറയുന്ന വീഡിയോ ആയിരുന്നു അത്. രേണു സുധി ബിഗ് ബോസിൽ വരുന്നതിന് മുൻപേ ചെയ്തു വച്ചിരുന്ന വീഡിയോ ആയിരുന്നു പ്രദർശിപ്പിച്ചത്.
ഇത് ശരിയായില്ല എന്ന് മോഹൻലാൽ പറഞ്ഞു. ആകാംക്ഷ നിറഞ്ഞ ഷോയാണ്. ഇതിന്റെ കൗതുകം നിറഞ്ഞ കാര്യങ്ങൾ ഇല്ലാതാക്കുന്ന വീഡിയോ ചെയ്യരുത്. ഇത് പൈറസി തന്നെയാണെന്നും മോഹൻലാൽ വ്യക്തമാക്കി. പിന്നാലെ രേണു സുധി ക്ഷ ചോദിച്ചു. യൂട്യൂബ് നോക്കുന്ന കസിനോട് ചോദിച്ചു, ഇത് ശരിയാകുമോയെന്ന്. ഇനി ഇങ്ങനെ ഉണ്ടെങ്കിലും അത് ഇടരുത്. ബിഗ് ബോസ് എന്നോട് ക്ഷമിക്കുക എന്നും രേണു സുധി പറഞ്ഞു.