കാർ സ്‌കൂളിന്റെ മതിലിൽ ഇടിച്ചു; അഞ്ച് പേർക്ക് ഗുരുതര പരിക്ക്

Sunday 10 August 2025 8:48 AM IST

തിരുവനന്തപുരം: വെഞ്ഞാറമൂടിൽ കാർ മതിലിൽ ഇടിച്ച് അഞ്ച് പേർക്ക് പരിക്ക്. മൂകാംബിക ദർശനം കഴിഞ്ഞെത്തിയ പോത്തൻകോട് സ്വദേശികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. വെഞ്ഞാറമൂട് ഗവൺമെന്റ് ഹയർസെക്കൻഡറി സ്‌കൂളിന്റെ മതിലിലേക്കാണ് കാർ ഇടിച്ചുകയറിയത്. ഇന്ന് പുലർച്ചെയായിരുന്നു സംഭവം.

ഒരു പുരുഷനും നാല് സ്ത്രീകളുമാണ് കാറിലുണ്ടായിരുന്നത്. അഞ്ചുപേരുടെയും പരിക്ക് ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ. ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. എല്ലാവരെയും വെഞ്ഞാറമൂട് ഗോകുലം മെഡിക്കൽ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്.