'തലച്ചോറിനെ മാറ്റിയെഴുതാൻ സാധിക്കും'; എങ്ങനെയെന്ന് വിശദീകരിച്ച് നടി ലെന

Sunday 10 August 2025 2:51 PM IST

നമുക്ക് നമ്മളോടുതന്നെ നന്ദിയുള്ള സമയങ്ങളിൽ വിഷാദവും ഉത്‌കണ്ഠയുമൊന്നും ഉണ്ടാകില്ലെന്ന് നടി ലെന. 'പുരികം ഉയർത്തി വെറുതെ ഒന്ന് ചിരിച്ചാൽ പോലും ഒരാൾക്ക് നല്ല മാറ്റം അനുഭവപ്പെടും. അങ്ങനെ ചെയ്യുമ്പോൾ അയാൾ സന്തോഷത്തിലാണെന്നാണ് അയാളുടെ തലച്ചോർ കരുതുക. ഇത്തരത്തിൽ തലച്ചോറിന്റെ പ്രവർത്തനം തന്നെ മാറ്റാൻ സാധിക്കുമെന്നും നടി പറഞ്ഞു. കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടി.

ഒരാളുടെ മുഖഭാവം മാറ്റിയാൽ തന്നെ കുറെ മാറ്റങ്ങൾ സംഭവിക്കും. വെറുതെ ഇടുപ്പിൽ കൈകൊടുത്ത് നിന്നാൽ തന്നെ ധൈര്യവും ആത്മവിശ്വാസവും അനുഭവപ്പെടും. അങ്ങനെ തലച്ചോറിനെ മാറ്റിയെഴുതാൻ സാധിക്കും. കൃതജ്ഞത എന്നത് മാറ്റിയെഴുതലാണ്. ഇത് ജീവിതത്തെ മാറ്റിയെടുക്കാൻ സഹായിക്കും. പലസമയത്തും നന്ദിയില്ലായ്‌മയാണ് പല പ്രശ്നങ്ങൾക്കും കാരണം. ഇത് എല്ലാവർക്കും ചെയ്തുനോക്കാവുന്നതാണ്. എല്ലാക്കാര്യങ്ങളും സൈക്കോസൊമാറ്റിക്കും സൊമാറ്റോസൈക്കിക്കുമാണ്'- ലെന വ്യക്തമാക്കി.