'അച്ചടക്കം വിജയരഹസ്യം'

Sunday 10 August 2025 5:10 PM IST

കൊച്ചി: ഉറങ്ങുമ്പോൾ കാണുന്നതല്ല, ഉറക്കം നഷ്ടപ്പെടുത്തുന്നതാണ് സ്വപ്നമെന്ന മുൻ രാഷ്ട്രപതി ഡോ.എ.പി.ജെ. അബ്ദുൽ കലാമിന്റെ വാക്കുകൾ പോലെയാണ് തന്റെ ജീവിതമെന്ന് ഡെന്റ്‌കെയർ സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ ജോൺ കുര്യാക്കോസ് പറഞ്ഞു. കേരള മാനേജ്‌മെന്റ് അസോസിയേഷന്റെ പ്രഭാഷണ പരമ്പരയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കഠിനാധ്വാനമാണ് വിജയത്തിന് പിന്നിൽ. ബിസിനസ് തുടങ്ങിയ ദിവസമുള്ള അതേ ഉത്സാഹം വിരമിക്കൽ വരെ സൂക്ഷിക്കുന്നവർക്കാണ് വിജയം. അച്ചടക്കമാണ് വിജയത്തിന്റെ രഹസ്യമെന്നും അദ്ദേഹം പറഞ്ഞു.

പ്രസിഡന്റ് കെ. ഹരികുമാർ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ദിലീപ് നാരായണൻ സ്വാഗതവും സെക്രട്ടറി കെ. അനിൽ വർമ നന്ദിയും പറഞ്ഞു.