പഠന മികവ് പുരസ്‌കാരം

Sunday 10 August 2025 5:17 PM IST

കാക്കനാട്:കാക്കനാട് റെക്കാ ചാരിറ്റബിൾ സൊസൈറ്റി ഏർപ്പെടുത്തിയ പഠന മികവ് പുരസ്കാരത്തിന്റെ ഭാഗമായി റെക്കാക്ലബിന്റെ സമീപ വാർഡുകളിൽ നിന്ന് എസ്.എസ്. എൽ. സി, പ്ലസ്‌ ടു (കേരള സിലബസ് ) പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. തൃക്കാക്കര നഗരസഭാ ചെയർപേഴ്സൺ രാധാമണി പിള്ള ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും വിതരണം ചെയ്തു. 19 വിദ്യാർഥികൾ പുരസ്കാരവും സർട്ടിഫിക്കറ്റും ഏറ്റുവാങ്ങി.

റെക്കാ ക്ലബ്‌ സെക്രട്ടറി ദാമോദരൻ നമ്പൂതിരി അദ്ധ്യക്ഷനായി. സന്തോഷ്‌ മേലേകളത്തിൽ, രഞ്ജിനി മേനോൻ,ബി.അശോക് കുമാർ എന്നിവർ സംസാരിച്ചു.