ചെറായി ശ്രീ ഗൗരീശ്വര ക്ഷേത്രത്തിൽ 12  ഗജവീരന്മാരെ അണിനിരത്തി ആനയൂട്ട്

Sunday 10 August 2025 5:53 PM IST

വൈപ്പിൻ: ചെറായി ശ്രീ ഗൗരീശ്വര ക്ഷേത്രത്തിൽ ഗജസേന ആനപ്രേമി സംഘം നടത്തിയ ആനയൂട്ടിൽ 12 ഗജരാജറാണിമാർ പങ്കെടുത്തു. ഗുരുവായൂർ ബാലകൃഷ്ണൻ, പുതുപ്പള്ളി കേശവൻ, മധുരപ്പുറം കണ്ണൻ, മൂത്തകുന്നം പത്മനാഭൻ, കൊളക്കാടൻ കുട്ടികൃഷ്ണൻ, വേമ്പനാട് വാസുദേവൻ, വള്ളംകുളം നാരായണൻകുട്ടി, വേണാട്ടുമറ്റം കല്യാണി, നമ്പ്യാങ്കാവ് ശ്രീപാർവ്വതി, ഓതറ ശ്രീപാർവ്വതി, തോട്ടക്കാട്ട് കുഞ്ഞുലക്ഷ്മി എന്നീ ആനകളാണ് ആനയൂട്ടിൽ പങ്കെടുത്തത്. രാവിലെ തന്ത്രി പറവൂർ രാകേഷ്, മേൽശാന്തി എം.ജി. രാമചന്ദ്രൻ എന്നിവരുടെ കാർമികത്വത്തിൽ മഹാഗണപതി ഹോമം നടത്തിയ ശേഷമാണ് ആനയൂട്ട് നടന്നത്. ചടങ്ങിൽ, മൂത്തകുന്നം പത്മനാഭൻ എന്ന ഗജവീരന് ശങ്കരനാരായണ പ്രിയൻ എന്ന പട്ടം നൽകി ഗജസേന ആദരിച്ചു. ഗുരുവായൂർ ദേവസ്വം ബോർഡ് അംഗം വിശ്വനാഥൻ പരിപാടിയിൽ പങ്കെടുത്തു. ഗജസേന സെക്രട്ടറി അനിൽകുമാർ, പ്രസിഡന്റ് രാഗേഷ്, ട്രഷറർ പി. അനിൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.