കാസർകോട് ജില്ലാ ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പ്
Monday 11 August 2025 12:07 AM IST
കാഞ്ഞങ്ങാട്: കാസർകോട് ജില്ലാ റൈഫിൾ അസോസിയേഷന്റെ നാൽപ്പത്തൊന്നാമത് ജില്ലാ ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പ് അമ്പലത്തറയിലുള്ള ഷൂട്ടിംഗ് റെഞ്ചിൽ നടത്തി. അഡീഷണൽ എസ്.പി സി.എം ദേവിദാസൻ ഉദ്ഘാടനം ചെയ്തു. വിവിധ വിഭാഗങ്ങളിലായി ജില്ലയിലെ 67 പേർ പങ്കെടുത്തു. സാമൂഹ്യ പ്രവർത്തകൻ എം. ശ്രീകണ്ഠൻ നായർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ റൈഫിൾ അസോസിയേഷൻ സെക്രട്ടറി അഡ്വക്കറ്റ് കെ.എ നാസർ സ്വാഗതവും ജോയിന്റ് സെക്രട്ടറി പി.വി രാജേന്ദ്രകുമാർ നന്ദിയും പറഞ്ഞു. ബാബു രാജേന്ദ്ര ഷേണായി, അസീസ് കമ്മാടം എ.കെ ഫൈസൽ എന്നിവർ പങ്കെടുത്തു. അംഗീകൃത ഷൂട്ടറും അസോസിയേഷൻ മെമ്പറുമായ ബി. അബ്ദുൾഗഫൂറിനെ മൊമന്റോ നൽകി ആദരിച്ചു. മത്സരങ്ങൾ മിലൻ ജോസ് നിയന്ത്രിച്ചു. വിജയികൾക്ക് 29 മുതൽ സെപ്തംബർ 3 വരെ അമ്പലത്തറയിൽ നടക്കുന്ന സംസ്ഥാന ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിൽ മത്സരിക്കാം.